ദേശീയതലത്തിൽ AIM NITI Aayog, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (MIC), DoSEL, UNICEF എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഇന്നൊവേഷൻ ചലഞ്ചിലേക്ക് വാണിയംകുളം ടി.ആർ.കെ. സ്കൂളിലെ പ്രോജക്റ്റ് തിരഞ്ഞെടുക്കപ്പെട്ടു
ഈ വിജയത്തിന് നേതൃത്വം നൽകിയത് ശ്രീക സുനിൽകുമാർ, സ്മൃതി വേണുഗോപാൽ ടീമാണ്. ഇന്ത്യയിലെ മികച്ച 10 ടീമുകളിൽ ഇടംപിടിച്ച് ‘ഷീപ്രണർ’ (ShePreneur) പ്രോഗ്രാമിലേക്കും ഇവർ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച 10 റാങ്കിംഗിൽ ഇടംനേടിയതിനെത്തുടർന്ന്, കർണാടകയിലെ ബെംഗളൂരുവിലുള്ള ഡെൽ ടെക്നോളജീസ് (Dell Technologies) ക്യാമ്പസിലേക്ക് ശ്രീകയ്ക്കും സ്മൃതിക്കും ക്ഷണം ലഭിച്ചു. അവിടെ വെച്ച് 4 ദിവസത്തെ ഫേസ്-ടു-ഫേസ് ഇൻ്റേൺഷിപ്പ് അവർ വിജയകരമായി പൂർത്തിയാക്കി.
ഇന്ത്യയിലെ 10 ടീമിൽ കേരളത്തിൽ നിന്നുമാണ് 5 ടീമുകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്, അതിൽ പാലക്കാട് ജില്ലയിലെ ഏക ടീം എന്ന നിലയിലും, കേരളത്തിലെ ഏക എയ്ഡഡ് സ്കൂൾ എന്ന ബഹുമതിയും ടി ആർ കെ എച്ച് എസ് എസ് ടീം കരസ്ഥമാക്കി.