anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തിരുവല്ലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിനെ പ്രസവിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയല്ലെന്ന് ഉറപ്പാക്കണമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ്.

കൊച്ചി. തിരുവല്ലയിൽ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയ ചോര കുഞ്ഞിനെ പ്രസവിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയല്ലെന്ന് ഉറപ്പാക്കാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നല്കിയത്. പരാതി അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി.

Img 20251128 Wa0224(5)
സംഭവത്തിൽ നിരവധി ദുരുഹതകൾ ഉയരുന്നു. തിരുവല്ല കുറ്റൂരിൽ റെയിൽവേ അടിപാതയ്ക്ക് സമീപം തട്ടുകടയിലാണ് ചോരകുഞ്ഞിനെ ഉപേക്ഷനിലയിൽ കണ്ടെത്തിയത് സംഭവത്തിൽ നിഷ്ക്രിയ പോലീസ് അന്വേഷണമാണ് നിലവിൽ നടക്കുന്നത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് കുഞ്ഞിനെ പ്രസവിച്ച ഉടൻ ഉപേക്ഷിക്കുവാനുള്ള കാരണവും പിന്നിലുള്ള വിഷയങ്ങളും സമഗ്ര അന്വേഷണം ഉണ്ടാവണമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടു.

Spread the News

Leave a Comment