anugrahavision.com

എസ് എസ് എൽ സി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

2024 മാർച്ചിലെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി
കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് മേഖലകളിലുമായി 2,970 സെന്ററു കളിലായി 4,27,153 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. എസ്.എസ്.എല്‍.സി പ്രൈവറ്റ് വിഭാഗത്തിൽ -118 പേർ പരീക്ഷ എഴുതി. കേരളത്തിലെ 48 സെന്ററുകളിലായി – 2,944 വിദ്യാർത്ഥികൾ റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷ എഴുതി.
കേരള കലാമണ്ഡലത്തിലെ 60 വിദ്യാർത്ഥികൾ എ.എച്ച്.എസ്.എല്‍.സി. പരീക്ഷ എഴുതി.
04/03/2024 മുതൽ 25/03/2024 വരെ പരീക്ഷകൾ നടത്തുകയും ഉത്തരക്കട ലാസുകളുടെ മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മാസം 3 മുതൽ 26 വരെയുളള 14 പ്രവർത്തി ദിവസങ്ങൾ കൊണ്ട് പൂർത്തികരിക്കുകയും ചെയ്തു.
ആകെ 10,863 അദ്ധ്യാപകരാണ് മൂല്യനിർണ്ണയത്തിൽ പങ്കാളികളായത്. തുടർന്ന് പ്രോസസ്സിംഗ് നടപടികൾ പൂർത്തിയാക്കി പരീക്ഷാ ഫലം പ്രഖ്യാപിക്കുകയാണ്.
പരീക്ഷ ഏറ്റവും വിജയകരമായി പൂർത്തീകരിക്കുവാന്‍ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിക്കിടയിലും പരീക്ഷാ കമ്മീഷണ റോടൊപ്പം പ്രവ‍ർത്തിച്ച എല്ലാ പരീക്ഷാ ഭവന്‍ ജീവനക്കാരേയും പരീക്ഷാ പ്രവർ‍ത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാഭ്യാസ ആഫീസർമാർ, പ്രഥമാദ്ധ്യാപകർ, അദ്ധ്യാപകര്‍, മൂല്യനിർണ്ണയ ക്യാമ്പിൽ നേതൃത്വം നൽകിയ അദ്ധ്യാപകർ എന്നിവരെയും ഈ അവസരത്തിൽ അനുമോദിക്കുന്നു.

പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും അനുമോദനങ്ങൾ നേരുന്നു. ഔദ്യോഗിക ഫല പ്രഖ്യാപനം കഴിഞ്ഞ് വൈകിട്ട് 4 മണി മുതൽ പരീക്ഷാ ഫലം ഔദ്യോഗിക വെബ് സൈറ്റുകളില്‍ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നതാണ്.
പരീക്ഷാഫലം ലഭ്യമാകുന്ന
വെബ് സൈറ്റുകള്‍

1. https://pareekshabhavan.kerala.gov.in
2. www.prd.kerala.gov.in
3. https://sslcexam.kerala.gov.in
4. www.results.kite.kerala.gov.in

എസ്.എസ്.എല്‍.സി/
റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 2024
റിസള്‍ട്ട് അവലോകനം

എസ്.എസ്.എല്‍.സി. റഗുലര്‍ പരീക്ഷ
പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണം – 4,27,153
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം – 4,25,563
വിജയശതമാനം – 99.69.%
കഴിഞ്ഞ വർഷത്തെ വിജയശതമാനം 99.7%
കുറവ് 0.01 %
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം – 71,831
കഴിഞ്ഞ വര്‍ഷത്തെ എണ്ണം – 68,604
വര്‍ദ്ധനവ്- 3,227

എസ്.എസ്.എല്‍.സി പ്രൈവറ്റ് പുതിയ സ്കീം പരീക്ഷ
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം -94
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം – 66
വിജയ ശതമാനം 70.21

എസ്.എസ്.എല്‍.സി പ്രൈവറ്റ് പഴയ സ്കീം പരീക്ഷ
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം -24

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം- 14

വിജയ ശതമാനം 58.33 %

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയ ശതമാനം
ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല – കോട്ടയം – 99.92%

വിജയ ശതമാനം ഏറ്റവും കുറവുള്ള റവന്യൂ ജില്ല – തിരുവനന്തപുരം – 99.08 %

വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാലാ – 100 %
വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല – ആറ്റിങ്ങൽ – 99 %
ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല – മലപ്പുറം – 4,934. കഴിഞ്ഞ വർഷവും ഒന്നാം സ്ഥാനത്ത് മലപ്പുറം ജില്ല ആയിരുന്നു. – 4,856
ഗള്‍ഫ് സെന്ററുകളുടെ പരീക്ഷാഫലം
ആകെ പരീക്ഷാകേന്ദ്രങ്ങള്‍ – 7
പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍ – 533
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ – 516
വിജയ ശതമാനം – 96.81 %
മൂന്ന് ഗള്‍ഫ് ‍സെന്ററുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്.
1) ദ മോഡൽ സ്‌കൂൾ, അബുദാബി
2) ദ ഇൻഡ്യൻ സ്‌കൂൾ, ഫുജേറ
3) ദ ന്യൂ ഇൻഡ്യൻ മോഡൽ സ്‌കൂൾ, ഷാർജ.

ലക്ഷദ്വീപ് സെന്ററുകളുടെ പരീക്ഷാഫലം
ആകെ പരീക്ഷാകേന്ദ്രങ്ങള്‍- 9
പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍ – 285
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ – 277
വിജയ ശതമാനം – 97.19 %.
100% ശതമാനം വിജയം നേടിയത് ആറ് സ്കൂളുകള്‍.
1) ഷഹീദ് ജവാൻ മുത്തുക്കോയ മെമ്മോറിയൽ സീനിയർ സെക്കന്ററി സ്‌കൂൾ, അമിനി
2) ഗവൺമെന്റ്ഹൈസ്‌കൂൾ, ചെത്ത്‌ലത്ത്.
3) ഗവൺമെന്റ്ഹൈസ്‌കൂൾ, അഗത്തി
4) ഗവൺമെന്റ്‌ സർദാർ പട്ടേൽ സീനിയർ സെക്കന്ററി സ്‌കൂൾ, കൽപ്പേനി
5) ഗവൺമെന്റ്ഹൈസ്‌കൂൾ, മിനിക്കോയി
6) ഗവൺമെന്റ്ഹൈസ്‌കൂൾ, കടമത്ത്‌

കൂടുതല്‍ കുട്ടികൾ പരീക്ഷ എഴുതിയ സെന്റര്‍
പി.കെ.എം.എം. എച്ച്.എസ്.എസ്, എടരിക്കോട്, മലപ്പുറം.
വിദ്യാര്‍ത്ഥികളുടെ എണ്ണം – 2,085
കഴിഞ്ഞ വർഷവും ഇതേ സ്‌കൂൾ ആയിരുന്നു. 1,876 വിദ്യാര്‍ത്ഥികള്‍
ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയത്
അഞ്ച് സെന്ററുകള്‍ – ഒരാൾ വീതം
1) എച്ച്.എം.എച്ച്.എസ്.എസ്, രണ്ടാര്‍ക്കര, എറണാകുളം.
2) ഗവ.എച്ച്.എസ്.എസ്, കുറ്റൂർ, തിരുവല്ല.
3) എന്‍.എസ്.എസ് എച്ച്.എസ്. ഇടനാട്
4) ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റര്‍ നാഷണൽ എച്ച് എസ്, തലശ്ശേരി
5) ഗവ.എച്ച്എസ്എസ് ശിവൻകുന്ന്, മൂവാറ്റുപുഴ.

റ്റി.എച്ച്.എസ്.എല്‍.സി.പരീക്ഷ മാര്‍ച്ച് 2024
ആകെ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം- 47
പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍- 2,944
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ – 2,938
വിജയ ശതമാനം 99.8 %
ഫുൾ എ പ്ലസ് നേടിയവർ – 534

എസ്.എസ്.എല്‍.സി. – ഹിയറിംഗ് ഇമ്പയേർഡ്‌ (എച്ച്.ഐ) പരീക്ഷ മാര്‍ച്ച് 2024
ആകെ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം – 29
പരീക്ഷ എഴുതിയവരുടെ എണ്ണം – 224
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ -224
വിജയം 100 ശതമാനം.
ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം – 48
റ്റി.എച്ച്.എസ്.എല്‍.സി. ഹിയറിംഗ് ഇമ്പയേർഡ്‌ (എച്ച്.ഐ) പരീക്ഷ മാ‍ർച്ച് 2024
ആകെ പരീക്ഷാകേന്ദ്രങ്ങൾ – 2
പരീക്ഷയെഴുതിയവരുടെ എണ്ണം – 8

ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവരുടെ എണ്ണം – 8
വിജയം 100 ശതമാനം.
ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികള്‍ ഇല്ല.


എ.എച്ച്.എസ്.എൽ.സി. പരീക്ഷ മാർച്ച് 2024
സ്കൂളിന്റെ പേര് – കേരളകലാമണ്ഡലം ആ‍ർട്ട് ഹയർസെക്കന്ററി സ്കൂൾ, ചെറുതുരുത്തി.
പരീക്ഷ എഴുതിയവരുടെ എണ്ണം – 60
ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവരുടെ എണ്ണം – 59
വിജയ ശതമാനം – 98.33 %
ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം -1
മുഴുവന്‍ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹതനേടിയ സ്കൂളുകളുടെ എണ്ണം
സർക്കാർ സ്കൂളുകൾ -892

എയ്‍‍ഡഡ് സ്കൂളുകൾ – 1,139

അണ്‍ എയ്ഡഡ് സ്കൂളുകൾ – 443

കഴിഞ്ഞ വർഷത്തെക്കാൾ 100 ശതമാനം വി‍ജയം കൈവരിച്ച സ്കൂളുകളുടെ എണ്ണത്തില്‍ ഈ വർഷം നേരിയ കുറവ് ഉണ്ടായിട്ടുണ്ട് .
അതില്‍ ഗവ.സ്കൂളുകൾ -59 എണ്ണത്തിന്റെ കുറവ്

എയ്‍‍ഡഡ് സ്കൂളുകൾ – 52 എണ്ണത്തിന്റെ കുറവ്

അണ്‍ എയ്‍‍ഡഡ് സ്കൂളുകൾ 4 എണ്ണം കൂടിയിട്ടുണ്ട്‌.

മുഴുവന്‍ വിദ്യാർത്ഥികളേയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ വിദ്യാലയങ്ങളുടെ ആകെ എണ്ണം കഴിഞ്ഞ വ‍ർഷം 2,581 ആയിരുന്നു.
ഈ വർഷം ആകെ – 2,474
കുറവ് – 107

കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 68,604 ആയിരുന്നു. എന്നാൽ ഈ വർഷം അത് 71,831 ആയി വർദ്ധിച്ചു. വർദ്ധനവ് – 3,227
ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള അപേക്ഷകൾ 09/05/2024 മുതല്‍ 15/05/2024 വരെ ഓണ്‍ലൈനായി നൽകാവുന്നതാണ്.
ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ 2024 മെയ് 28 മുതൽ ജൂൺ 6 വരെ നടത്തുന്നതും ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കുന്നതുമാണ്.

ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി – 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്.

2024 മാർച്ച് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകുന്നതാണ്.

Spread the News
0 Comments

No Comment.