anugrahavision.com

Onboard 1625379060760 Anu

എസ് വൈ എസ് പാരന്റ്സ് അസംബ്ലി ജില്ലാ ഉദ്ഘാടനം ചെർപുളശ്ശേരിയിൽ നടന്നു.

ചെർപുളശ്ശേരി | ‘ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ നടക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടനയുടെ സാംസ്കാരികം ഡയർക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ അറുന്നൂറോളം കേന്ദ്രങ്ങളിൽ പാർന്റ്സ് അസംബ്ലി സംഘടിപ്പിക്കുന്നു. പുതുതലമുറ രക്ഷകർതൃത്വം, എഫക്ടീവ് കരിയർ പ്ലാനിംഗ്, കുടുംബാരോഗ്യം, ഹാപ്പി ഫാമിലി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള മദ്റസകൾ കേന്ദ്രീകരിച്ചും യൂണിറ്റ് ഘടകങ്ങളിലുമായി കെജി ക്ലാസ് മുതൽ ബിരുദപഠനം വരെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കു വേണ്ടിയാണ് പാരന്റ്സ് അസംബ്ലി സംഘടിപ്പിക്കുന്നത്. എസ് എസ് എൽ സി, പ്ലസ്ടു ഫലമറിയുന്നതോടെ മക്കളുടെ ഹയർ എഡ്യുക്കേഷനുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പ്രത്യേക കൗൺസലിംഗ് സെഷനും ഹെൽപ് ഡെസ്കും പരിപാടിയോടനുബന്ധിച്ച് സജ്ജമാക്കും. പാരന്റ്സ് അസംബ്ലിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നലെ വൈകിട്ട് ഏഴിന് ചെർപ്പുളശ്ശേരി മഠത്തിപറമ്പിൽ നടന്നു.
കേരള എക്സൈസ് ഒറ്റപ്പാലം സി.ഐ വിജേഷ് എ കെ ഉദ്ഘാടം ചെയ്തു.
ഉദ്ഘാടന സംഗമത്തിൽ ജില്ലാ സാംസ്കാരികം വൈ പ്രസിഡന്റ് യൂസുഫ് . സഖാഫി വിളയൂർ അധ്യക്ഷത വഹിച്ചു.. ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ അവണക്കുന്ന് സ്വാഗത പ്രഭാഷണം നടത്തി. സ്റ്റേറ്റ് മാസ്റ്റർ ട്രെയിനർമാരായ യഅഖൂബ് പൈലിപ്പുറം, ഡോ. അബ്ദുന്നാഫി പരിശീലനത്തിന് നേതൃത്വം നൽകി,, അലി സഖാഫി മഠത്തിപ്പറമ്പ് , ശരീഫ് ചെർപ്പുളശ്ശേരി, മoത്തിപ്പറമ്പ് മഹല്, സെക്രട്ടറി വി.ടി ബാവ, ഖത്തീബ് അബ്ദുല്ല അദനി അശറഫ് ചെർപുളശ്ശേരി, റഫീഖ് സഖാഫി പാണ്ടമംഗലം, റസാഖ് സഖാഫി കമ്പം തൊടി. മുഹമ്മദ് ആയത്തച്ചിറ,തുടങ്ങിയവർ സംബന്ധിച്ചു.

Spread the News
0 Comments

No Comment.