കൊച്ചി. നേപ്പാളി സ്വദേശിനി ദുർഗ്ഗയ്ക്ക് കഴിഞ്ഞ ഇരുപത്തിരണ്ടിന് എറണാകുളം ജനറൽ ആശുപത്രിയിൽ വച്ച് നടത്തിയ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയത് 42 അംഗ മെഡിക്കൽ സംഘമെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങിന് ആശുപത്രി അധികൃതർ നല്കിയ വിവരാവകാശ മറുപടിയിലാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണമു
ള്ളത്. ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ 8 ഡോക്ടർമാർ ഉണ്ടായിരുന്നു. ഇതിൽ ഡോ. പ്രവീൺ വർമ്മ മാത്രമാണ് എറണാകുളം ജനറൽ ആശുപത്രിയ്ക്ക് പുറത്ത് നിന്ന് ശസ്ത്രക്രിയ നടപടികളിൽ പങ്കെടുത്തത്.
ഇദ്ദേഹം അമൃത ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസിലെ കാർഡിയോ തൊറാസിക് ആൻഡ് വാസുകുലർ സീനിയർ സർജനാണ്. 28 നേഴ്സിങ്ങ് സ്റ്റാഫുകൾ, 6 ടെക്നീഷ്യൻമാർ എന്നിവർ 8 ഡോക്ടറുമാരോടൊപ്പം സംഘത്തിൽ ഉണ്ടായിരുന്നു. 19 ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യയിൽ ആദ്യമായി ജനറൽ ആശുപത്രി തലത്തിൽ എറണാകുളത്ത് ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്ന ഡോക്ടർ അംഗങ്ങൾ
ഡോ.ഷഹിർഷാ ( ആശുപത്രി സൂപ്രണ്ട്)
ഡോ. ജോർജ് ജെ വല്ലൂരാൻ
ഡോ. രാഹുൽ സതീശൻ
ഡോ. പോൾ തോമസ്
ഡോ. വിജോ ജോർജ്
ഡോ. പ്രവീൺ വർമ്മ
ഡോ. ജിജോ പോൾ
ഡോ. റോഷ്ണ
നേഴ്സിങ് അംഗങ്ങൾ
ലിസി വർഗ്ഗീസ് , പ്രിയ കെ ജി , ശബരി കെ ചന്ദ്രൻ, ആൻന്ത്രിയ ആൻ്റണി, അലീന വിൽസൻ, ലിനു സൈമൺ, ദേവിക ഭാസ്കരൻ, പാർവതി, സീനാ ബെന്നി, മനു ലാൽ എ കെ, ഷൈനി വിനു , നയന പി , അരുണിമ തോമസ്, അനില വിൽസൻ, ജോളി, ബിനില വർഗ്ഗീസ് , അക്ഷയ എൻ എം, ശില്പ സോമൻ, മണിക്കുട്ടി എം എസ് , ദേവിക സലിംകുമാർ , അനുഷ ജോസഫ് , മറിയ സയ്ബു , ശ്രീലക്ഷ്മി സുരേഷ് , അശ്വതി നളിനാഷൻ , മേരി സ്റ്റഫി , കത്രാനി മേരി
ടെക്നീഷ്യന്മാർ , അനിഷ എം ജി , അനു അൻജീലിൻ, തനിയ, ഹൃദ്യയ, ജോയ് അമൃത വി എസ്