anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എൻ ടി യു ജില്ലാ സമ്മേളനം ആരംഭിച്ചു.

ചെർപ്പുളശ്ശേരി:- ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) പാലക്കാട് റവന്യൂ ജില്ലാ സമ്മേളനം വെള്ളിയാഴ്ച ചെർപ്പുളശ്ശേരി ലക്ഷ്മി കല്യാണമണ്ഡപത്തിൽ ആരംഭിച്ചു. ആദ്യ ദിനത്തിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എ.ജെ. ശ്രീനി ഉദ്ഘാടനം ചെയ്തു. ഡി എ ജീവനക്കാരുടെ അവകാശമാണ് സർക്കാറിൻ്റെ ഔദാര്യമല്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ- ടെറ്റ് വിഷയത്തിൽ അദ്ധ്യാപ പക്ഷത്ത് നിന്ന് ചിന്തിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വന്നിട്ടുള്ള വീഴ്ച എത്രയും വേഗം തിരുത്തി അധ്യാപക അനുകൂല നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.IMG 20260116 WA0158

ജില്ലാ വൈസ് പ്രസിഡൻ്റ് എം.കെ. ഗണേഷ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.പി ബാബുരാജ് (ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ ) പി. മനോജ് (എൻ.ടി.യു ജില്ലാ അധ്യക്ഷൻ) ജോബി ബാലകൃഷ്ണൻ ( എൻ.ടി.യു സംസ്ഥാന സമിതി അംഗം), ഗിരീഷ് ഗോപിനാഥ് (ജില്ലാ ജനറൽ സെക്രട്ടറി) സി. എസ് പ്രവീൺ കുമാർ (എൻ.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ്). തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.

ശനിയാഴ്ച 9.30-ന് എൻ ടി യു സംസ്ഥാന ഉപാധ്യക്ഷൻ ആർ. ജിഗി മാസ്റ്റർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സർ വകലാശാല മുൻ വൈസ് ചാൻസലറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. എം. അബ്ദുൾ സലാം മുഖ്യാതിഥിയാകും.

Spread the News

Leave a Comment