anugrahavision.com

എംഎൽഎയുടെ പീഡന പരാതികളിലെ അന്വേഷണ മേൽനോട്ടം വഹിക്കുന്ന ജി. പൂങ്കുഴൽ ഐപിഎസ് ന് നേരെ സൈബർ അക്രമണ പരാതി അന്വേഷിക്കുവാൻ ഡിജിപിയ്ക്ക് കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ്.

കൊച്ചി.രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ ലൈംഗിക പീഡന കേസുകളിലെ അന്വേഷണ മേൽനോട്ടം വഹിക്കുന്ന ജി. പൂങ്കുഴൽ ഐപിഎസ് ന് നേരെ നടക്കുന്ന സൈബർ അക്രമണത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട ലഭിച്ച പരാതി തുടർനടപടികൾക്ക് സംസ്ഥാന പോലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നല്കിയത്.


Img 20251128 Wa0224(5)
സോഷ്യൽ മീഡിയാ അടക്കമുള്ള സംവിധാനങ്ങൾ വ്യക്തിഹത്യ നടത്തുവാനും മറ്റും ഉപയോഗിക്കുന്നത് കുറ്റകരമാണ്. രാജ്യത്തിനെതിരായോ രാജ്യത്തിൻറെ ക്രമ സമാധാന നീതി ന്യായ വ്യവസ്ഥിതിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ അടക്കം നവമാധ്യമങ്ങൾ മുഖേന വ്യക്തിഹത്യ ചെയ്യുവാനും ആക്ഷേപിക്കുവാനും നടത്തുന്ന ശ്രമങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ഏതൊരു പൗരനും അവകാശമുണ്ട്. രാഹുൽ മാങ്കൂട്ടത്തിന്റെ കേസ് അന്വേഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ജി. പൂങ്കുഴലിനെ പെണ്ണുപിള്ളയെന്ന് മറ്റും ആക്ഷേപിച്ച് ഇവരുടെ ഫോട്ടോയടക്കം പോസ്റ്റ് ചെയ്താണ് പരിഹസ്യ സൈബർ അക്രമണം നടത്തുന്നതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങിൻ്റെ പരാതിയിൽ പറയുന്നു.

Spread the News

Leave a Comment