anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

രണ്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ ബസ്സിൽ നിന്നും പിടികൂടി

പാലക്കാട്. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്. പി. ആറും സംഘവും നടത്തിയ വാഹന പരിശോധനയിൽ കേരള കോയമ്പത്തൂർ ദേശീയപാതയിൽ KL 15 A 2060 KSRTC ബസ്സിലെ യാത്രക്കാരനായ പശ്ചിമബംഗാൾ  സ്വദേശി മസൂദ് അലി ഖാൻ മകൻ രാജു അലി ഖാൻ(25/2026) എന്നയാളിൽ നിന്നും *2കിലോഗ്രാം* *കഞ്ചാവ്* കണ്ടെത്തി..  കഞ്ചാവ് മണ്ണാർക്കാട്, അലനല്ലൂർ ഭാഗങ്ങളിൽ വിൽപ്പനയ്ക്കും വിതരണത്തിനുമായി കൊണ്ടുപോവുകയാണെന്ന് പറയുന്നു.  പ്രതിയെ  അറസ്റ്റ് ചെയ്ത് . രേഖകൾ തയ്യാറാക്കി പാലക്കാട് റെഞ്ച് ഓഫീസിൽ മേൽ നടപടികൾക്കായി ഹാജരാക്കി.

റൈഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ബി ജെ.ശ്രീജി, സി. വി. രാജേഷ്, പ്രിവന്റ് ഓഫീസർമാരായ ബിനു.P, സന്തോഷ് S,സിവിൽ എക്സൈസ് ഓഫീസർ മാരായ സതീഷ്. N പ്രദീപ് സിസി. എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment