anugrahavision.com

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആനമങ്ങാടിന്റെ കയ്യൊപ്പ്

തിരുവനന്തപുരം. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആനമങ്ങാട് എടത്തറ നിവാസികളായ സഹോദരിമാരുടെ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്നത് കൗതുകമാകുന്നു. ഒരേ വേദിയിലാണ് ഒരേ കുടുംബത്തിലെ രണ്ടു വനിതകളുടെ പുസ്തകങ്ങൾ ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കവിയും ചിത്രകാരിയും വിവർത്തകയും അധ്യാപികയുമായ ഇ മീര ”  “ചില്ലരുവിയിലെ ” വെള്ളി മീൻ “തുള്ളാട്ടങ്ങൾ എന്ന തന്റെ പുസ്തകവുമായി എത്തുമ്പോൾ. കവിയും, എഴുത്തുകാരിയും, പ്രസാധകയും, സാമൂഹ്യപ്രവർത്തകയുമായ ബിനു ആനമങ്ങാട്  പ്രണയമല്ലാതൊന്നുമില്ലീ ഭൂമിയിൽ; An Autobiography of Love’ എന്നീ പുസ്തകങ്ങൾ ഇപ്പോൾ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലഭ്യമാകുന്നുണ്ട്.Img 20260108 Wa0186

ഇ. മീര, കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപികയാണ്.
സ്വദേശം : മലപ്പുറം ജില്ലയിലെ ആനമങ്ങാട് (എടത്തറ) അവരുടെ പുസ്തകങ്ങൾ :
• ഇലവീട് (കവിതാ സമാഹാരം),
• ചിലരുവിയിലെ വെള്ളിമീൻ തുള്ളാട്ടങ്ങൾ ( കവിതാ സമാഹാരം),
• പ്രതിരോധ പാരമ്പര്യം ഇന്ത്യൻ കവിതയിൽ (കെ. സച്ചിദാനന്ദന്റെ പഠനം-വിവർത്തനം ),
• ഒരു അടിമപ്പെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ (ആത്മകഥ – വിവർത്തനം),
• ആമിന ഒന്നും മിണ്ടാത്തവൾ (നോവൽ – വിവർത്തനം),
• ജമൈക്ക ഇൻ (നോവൽ -വിവർത്തനം)
‘ഇലവീടി’ന് 2016 ലെ ഇടശ്ശേരി സ്മാരകപ്രവാസി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
‘ബോധിവൃക്ഷത്തിലെ പരുന്ത്’ എന്ന കവിതയ്ക്ക് 2021 ലെ ഗോൾഡൻ ക്യാറ്റ് ലിറ്റററി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
2023 സെപ്റ്റംബറിൽ തൃശൂർ ലളിതകലാ അക്കാദമിയിൽവച്ചു നടന്ന സോളോ ചിത്രപ്രദർശനവേളയിൽ പ്രസിദ്ധീകരിച്ച, ചിത്രങ്ങളോടു കൂടിയ കവിതാ പുസ്തകമാണ് ‘ചില്ലരുവിയിലെ വെള്ളിമീൻ തുള്ളാട്ടങ്ങൾ’..

Img 20260108 Wa0187

ബിനു ആനമങ്ങാട്, സ്വദേശം : മലപ്പുറം ജില്ലയിലെ ആനമങ്ങാട് (എടത്തറ)ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കുറിപ്പുകളും ലേഖനങ്ങളും എഴുതുന്നു. ഗ്രീൻ പെപ്പർ പബ്ലിക്ക എന്ന പ്രസാധക സംരംഭം നടത്തി വരുന്നു.

പുസ്തകങ്ങൾ:
• മഴപെയ്യിക്കാൻ ആരോ വരുന്നുണ്ട് (കവിതാ സമാഹാരം),
• ഫിഷ് തെറാപ്പി (കവിതാ സമാഹാരം),
• ക്രഷ് ദ ബോട്ടിൽ ആഫ്റ്റർ യൂസ് അഥവാ ഓർമ്മകൾ ചാവേറുന്ന ആകാശക്കപ്പൽ (കവിതാ സമാഹാരം),
• പ്രണയമല്ലാതൊന്നുമില്ലീ ഭൂമിയിൽ; An Autobiography of Love (കവിതാ സമാഹാരം)
ബിനുവിന്റെ തന്നെ ഗ്രീൻ പെപ്പർ പബ്ലിക്കയിലൂടെ പ്രസിദ്ധീകരിച്ച മീരയുടെ ‘ചില്ലരുവിയിലെ വെള്ളിമീൻ തുള്ളാട്ടങ്ങൾ’, ബിനുവിന്റെ ‘പ്രണയമല്ലാതൊന്നുമില്ലീ ഭൂമിയിൽ; An Autobiography of Love’ എന്നീ പുസ്തകങ്ങൾ ഇപ്പോൾ നടക്കുന്ന നാലാമത് നിയമസഭാ അന്താാരാഷ്ട്ര പുസ്തകോൽസവത്തിൽ ലഭ്യമാണ്. സാമൂഹ്യ പ്രവർത്തന രംഗത്തെ രണ്ടുപേരുടെയും സംഭാവനകൾ ചെറുതല്ല. നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആദ്യമായി അല്ല ഇവരുടെ പുസ്തകങ്ങൾ എത്തുന്നത് എന്ന പ്രത്യേകതയും ഇവർക്കുണ്ട്. തങ്ങളുടെ പുസ്തകങ്ങൾ ഇത്തരത്തിലുള്ള ഒരു പുസ്തകോത്സവത്തിൽ പ്രദർശിപ്പിക്കുന്നതിൽ ഏറെ അഭിമാനം ഉണ്ടെന്ന് രണ്ടുപേരും അനുഗ്രഹ വിഷനോട് പറഞ്ഞു.

ഡോക്ടർ മുരളി മോഹൻ

9605350001

Spread the News

Leave a Comment