anugrahavision.com

നെല്ലായ മോളൂർ ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ജന്മനക്ഷത്ര വൃക്ഷോധ്യാനം

ചെർപ്പുളശ്ശേരി : ശ്രീചക്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രമുഖ പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെ മോളൂർ ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ജന്മനക്ഷത്ര വൃക്ഷോധ്യാനത്തിന് തുടക്കം കുറിച്ചു, അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ വൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത് അകത്തേക്കുന്നത് കൃഷ്ണൻ നമ്പൂതിരിയുടെ ജന്മനക്ഷത്ര വൃക്ഷമായ കാഞ്ഞിര തൈ നട്ടുകൊണ്ട് പദ്ധതിയുടെ    ഉദ്ഘാടനം നിർവഹിച്ചു ഭാരതീയ സംസ്കാരത്തിന്റെ മൂല്യം കാത്തുസൂക്ഷിക്കുന്ന നമ്മുടെ പൂർവികർ ഓരോ ജന്മനക്ഷത്രക്കാർക്കും വൃക്ഷം, പക്ഷി, മൃഗം എന്ന രീതിയിൽ ഒരു ജൈവവൈവിധ്യo തന്നെ സൃഷ്ടിച്ചു പോന്നിരുന്നു ഇന്ന് കുളങ്ങളും കാവുകളും ഒക്കെ നിലനിൽക്കുന്നത് തന്നെ ഇത്തരം ഇടപെടലുകളിലൂടെയാണെന്നും, പ്രകൃതിയാണ് ഈശ്വരൻ എന്ന കാഴ്ചപ്പാടോടെ അവരവരുടെ ജന്മനക്ഷത്ര വൃക്ഷങ്ങളെ ആരാധിക്കുന്നതിനോടൊപ്പം തന്നെ അവർ നട്ടുവളർത്തി സംരക്ഷിക്കാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധ്യമാവും എന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു അടക്കാപുത്തൂർ സംസ്കൃതിയുടെ നേതൃത്വത്തിൽ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വൃക്ഷപ്രസാദമായി പേരക്ക തൈകൾ വിതരണം ചെയ്തു ക്ഷേത്രാങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേത്ര ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ,, ഭക്തർ, നാട്ടുകാർ, , ഭ സംസ്കൃതി പ്രവർത്തകരായ യു. സി. വാസുദേവൻ,, രാജേഷ് അടക്കാപുത്തൂർ,,  ഗോവിന്ദൻ വീട്ടിക്കാട്,,  സനിൽ കളരിക്കൽ തുടങ്ങിയവർ പങ്കെടുത്തു

Spread the News

Leave a Comment