anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പി സരിൻ ഒറ്റപ്പാലത്ത് മത്സരിക്കാൻ സാധ്യത

ചെർപ്പുളശ്ശേരി. കോൺഗ്രസിൽ നിന്നും സിപിഐഎമ്മിലേക്ക് ചേക്കേറിയപി സരിൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന് സൂചന. ഒറ്റപ്പാലത്ത് പ്രേംകുമാറാണ് എംഎൽഎ. എന്നാൽ പ്രാദേശിക പ്രശ്നങ്ങൾ ഉന്നയിച്ച് ഉ ചില നേതാക്കളും,  പ്രേംകുമാറും തമ്മിലുള്ള തർക്കങ്ങൾ അദ്ദേഹത്തിന് ഒറ്റപ്പാലം നഷ്ടപ്പെടാൻ കാരണമാകുന്നു. രാഹുൽ മാങ്കൂട്ടത്തിനോട് പരാജയപ്പെട്ട പി സരിൻ തിരുവില്ലാമല സ്വദേശിയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത് എന്നറിയുന്നു. എന്നാൽ ഔദ്യോഗികമായി ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പി സരിൻ വ്യക്തമാക്കി. ഒറ്റപ്പാലം അല്ലെങ്കിൽ ഷോർണൂർ നൽകാനും ജില്ലാ നേതൃത്വം ആവശ്യപ്പെടുമെന്ന് അറിയുന്നുണ്ട്. നിലവിൽ എം ആർ മുരളി , ഷൊർണൂരിൽ മത്സരിക്കുമെന്നാണ് സൂചന.. പി കെ ശശി വീണ്ടും ഷൊർണൂരിൽ മത്സരിക്കുമെന്നും പറഞ്ഞു കേൾക്കുന്നു. അങ്ങിനെയെങ്കിൽ സരിനെ ഒറ്റപ്പാലത്ത് തന്നെ മത്സരിപ്പിക്കാൻ ആണ് പാർട്ടി നേതൃത്വത്തിന് ധാരണ. വിജയം ഉറപ്പിക്കുന്ന ഒരു സീറ്റ് നൽകണമെന്ന് പാർട്ടിയിൽ അഭിപ്രായമുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തനങ്ങളിൽ നല്ല നിലയിലുള്ള ഒരു പ്രവർത്തനം കാഴ്ചവച്ച യുവ നേതാവാണ് സരിൻ.

Spread the News

Leave a Comment