anugrahavision.com

Onboard 1625379060760 Anu

കന്യാകുമാരിയിൽ കടലിൽ കുളിക്കുന്നതിനിടെ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കന്യാകുമാരി ഗണപതിപുരത്ത് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കടലിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. തിരുച്ചിറപ്പള്ളി എസ്ആർഎം കോളജിലെ വിദ്യാർഥികളായ സർവദർശിത് (23), പ്രവീൺ സാം (23), ഗായത്രി (25), വെങ്കിടേഷ് (24), ചാരുകവി (23) എന്നിവരാണ് മരിച്ചത്. മൂന്നുപേർ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.*

Spread the News
0 Comments

No Comment.