anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഭാഗവത സപ്താഹയജ്ഞം സമാപിച്ചു.

മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിൽ 21 നു ഞായറാഴ്ച്ച ആരംഭിച്ച 24-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു.Img 20251229 Wa0024

ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി യജ്ഞാചാര്യനും പി.എസ് ഗോപാലകൃഷ്ണ മൂർത്തി സഹ ആചാര്യനായും പ്രവർത്തിച്ച സപ്താഹ യജ്ഞത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
യജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ മാതൃസമിതിയുടെ നേതൃത്വത്തിൽ , സർവൈശ്വര്യ വിളക്ക് പൂജ , രുഗ്മിണി സ്വയംവര ഘോഷയാത്ര , കൈകൊട്ടിക്കളി , സമൂഹ ഭജനപ്രദക്ഷണം എന്നിവ നടത്തി.
സമാപന ചടങ്ങിൽ പറമ്പത്ത് ഗോവിന്ദൻ കുട്ടി നായർ, എം. കെ വിശ്വനാഥൻ മാസ്റ്റർ എന്നിവർ ആചാര്യൻമാരെ ആദരിച്ചു.
ക്ഷേത്രം മേൽശാന്തി ഗുരുവായൂർ മണികണ്ഠൻ ശർമ്മ ,
ക്ഷേത്രം രക്ഷാധികാരി പറമ്പത്ത് രാമൻകുട്ടി നായർ , ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ ഭാസ്ക്കരൻ വൃന്ദാവനം, കിഴോപ്രത്തൊടി വാസു , പി. ബാലകൃഷ്ണൻ,എം. ഉണ്ണികൃഷ്ണൻ , പി ഗോപാലകൃഷ്ണൻ
ഡോ. കെ അജിത്, ജയകുമാർ ഉല്ലാസ്, കെ.പി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
യജ്ഞ നാളുകളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രസാദ ഊട്ടും ഉണ്ടായിരിന്നു.

Spread the News

Leave a Comment