anugrahavision.com

Onboard 1625379060760 Anu

39°C വരെ താപനില ഉയരും,മഞ്ഞ അലേര്‍ട്ട്:* *ജില്ലയില്‍ 8 വരെ നിയന്ത്രണങ്ങള്‍ തുടരും*

പാലക്കാട് ജില്ലയില്‍ മെയ് 6 മുതല്‍ 8 വരെ ഉയര്‍ന്ന താപനില 39°C വരെ (സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍) ഉയരാന്‍ സാധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ മെയ് 8 വരെ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു.
പ്രൊഫ്ണല്‍ കോളെജുകള്‍, മെഡിക്കല്‍ കോളെജുകള്‍ ഉള്‍പ്പടെയുളള വിദ്യഭ്യാസസ്ഥാപനങ്ങള്‍ ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍ , സമ്മര്‍ ക്ലാസുകള്‍ എന്നിവ മെയ് 8 വരെ അടച്ചിടാനും ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തനം നടത്താനുമാണ് നിര്‍ദ്ദേശം. കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം പാടുള്ളതല്ല. പൊതുജനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Spread the News
0 Comments

No Comment.