മഞ്ചേശ്വരം എം എൽ എ എകെഎം അഷറഫിനോട് കാസർകോട് ജില്ലാകളക്ടർ
മോശമായി പെരുമാറിയ സംഭവം ചീഫ് സെക്രട്ടറിയെ കൊണ്ട് അന്വേഷിപ്പിക്കുവാൻ
മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നല്കി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ
ജയ്സിങ് ഇത് സംബന്ധിച്ച് നല്കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയ്ക്കു കൈമാറി.

ജില്ലാകളക്ടറേക്കാൾ പ്രോട്ടോകോൾ പ്രകാരം മുൻപിലുള്ള എം എൽ എ യെ
കളക്ടട്രേറ്റ് ചേംബറിൽ നിന്നും പോലീസിനെ കൊണ്ട് പുറത്താക്കാൻ ശ്രമിച്ചതിലൂടെ ജില്ലാകളക്ടർ സർവ്വീസ് പ്രോട്ടോകോൾ ലംഘനങ്ങൾ നടത്തി. ജനകീയ വിഷയങ്ങൾ ജില്ലാകളക്ടറെ ബോധ്യപ്പെടുത്തുകയും പരിഹാരം കാണുവാൻ ശ്രമിക്കുകയും ചെയ്യവെ തടയുകയും അധിഷേപിക്കുകയും ചെയ്യത ജില്ലാകളക്ടറുടെ നടപടി അതീവ ഗൗവരമാണ്. അതിനാൽ സംഭവത്തെ ചീഫ് സെക്രട്ടറിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന്
അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടു.