anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചങ്ങാതിക്കൂട്ടം – ക്രിസ്തുമസ് പുതുവത്സര ആഘോഷം നടത്തി

വേങ്ങശ്ശേരി: അനന്തു രാജിനെ തേടി കൂട്ടുകാർ വീട്ടിലെത്തി. തീവ്ര ഭിന്നശേഷി മൂലം സ്ഥിരമായി സ്കൂളിൽ എത്തി പഠിക്കാൻ സാധിക്കാത്ത അനന്തു രാജിന്റെ വീട്ടിലെത്തി സഹപാഠികൾ കേക്ക് മുറിച്ചു ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷിച്ചു. അമ്പലപ്പാറ പറക്കാട്ടു പറമ്പിൽ രാജൻ- മഞ്ജുള ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത പുത്രനാണ് അനന്തു രാജ്. ഈ വർഷം എട്ടാം ക്ലാസ്സിലേക്ക് വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ചേർന്ന അനന്തു രാജിന് മറ്റു കുട്ടികൾക്കൊപ്പം പഠിക്കാൻ ശാരീരിക അവശത കൊണ്ട് സാധിച്ചില്ല. ഈ അവസ്ഥ പരിഗണിച്ചാണ് വിദ്യാലയം ക്രിസ്തുമസ് – പുതു വത്സര ആഘോഷത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രമം നടത്തിയത്. പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം ബി. ആർ. സി സ്പെഷ്യൽ എഡ്യൂക്കേറ്റർ എം. ടി. ഷഫീർ അധ്യക്ഷനായി. വി. വിദ്യ, എസ്. അഖില എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment