anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് വയനാട് യാത്ര ഇനി എളുപ്പത്തിൽ.. ചെർപ്പുളശ്ശേരി വഴി പുതിയ കെഎസ്ആർടിസി ബസ് നാളെ ഓടിത്തുടങ്ങും

ചെർപ്പുളശ്ശേരി:* ജില്ലകൾ കടന്നുള്ള യാത്രക്കാർക്ക് സന്തോഷവാർത്തയുമായി കെ.എസ്.ആർ.ടി.സി. പാലക്കാട് ഡിപ്പോയിൽ നിന്നും വയനാട്ടിലെ മാനന്തവാടിയിലേക്ക് ചെറുപ്പുളശ്ശേരി വഴി പുതിയ സർവീസ് നാളെ (ഡിസംബർ 20, ശനി) മുതൽ ആരംഭിക്കുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പുതിയ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്.

​കോങ്ങാട്, ചെർപ്പുളശ്ശേരി, അരീക്കോട്, മുക്കം ഭാഗങ്ങളിലുള്ളവർക്ക് വയനാട് മേഖലയിലേക്ക് നേരിട്ട് ബസ് സർവീസുകൾ കുറവാണെന്ന പരാതി പരിഗണിച്ചാണ് ഈ പുതിയ റൂട്ട്. താമരശ്ശേരി ചുരം വഴി പോകുന്ന ഈ ബസ് വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഏറെ ഉപകാരപ്രദമാകും.

​സമയക്രമം ഇപ്രകാരം:

​പാലക്കാട് – മാനന്തവാടി (Via അരീക്കോട്, താമരശ്ശേരി)
​പാലക്കാട് – 08:10 AM
​കോങ്ങാട് – 08:45 AM
​ചെർപ്പുളശ്ശേരി – 09:30 AM
​പെരിന്തൽമണ്ണ – 10:10 AM
​മഞ്ചേരി – 11:00 AM
​അരീക്കോട് – 11:30 AM
​മുക്കം – 11:50 AM
​താമരശ്ശേരി – 12:20 PM
​കൽപ്പറ്റ – 01:50 PM
​മാനന്തവാടി – 02:55 PM (അന്ത്യസ്ഥാനം)

*തിരിച്ചുള്ള സമയം:*
Tsy-pmna live ksrtc ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9645171490 ലേക്ക് മെസ്സേജ് ചെയ്യുക.

​മാനന്തവാടി – പാലക്കാട് (Via പടിഞ്ഞാറത്തറ, മണ്ണാർക്കാട്)
​മാനന്തവാടി – 04:30 PM
​കൽപ്പറ്റ – 05:35 PM
​താമരശ്ശേരി – 06:50 PM
​അരീക്കോട് – 07:35 PM
​മഞ്ചേരി – 08:05 PM
​പെരിന്തൽമണ്ണ – 09:05 PM
​മണ്ണാർക്കാട് – 09:45 PM
​പാലക്കാട് – 10:55 PM (അന്ത്യസ്ഥാനം)
​പുതിയ സർവീസ് ആയതിനാൽ വരും ദിവസങ്ങളിൽ തിരക്കും സാഹചര്യവും പരിഗണിച്ച് സമയക്രമത്തിൽ നേരിയ മാറ്റങ്ങൾ വന്നേക്കാമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
​കൂടുതൽ വിവരങ്ങൾക്ക്:
📞 കെ.എസ്.ആർ.ടി.സി പാലക്കാട്: 9188933800
📞 കെ.എസ്.ആർ.ടി.സി മാനന്തവാടി: 9188933818

Spread the News

Leave a Comment