anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഇന്ത്യനൂർ ഗോപിമാസ്റ്റർ സ്മരണയിൽ നാട്ടുവിചാരം* *ഡിസംബർ 21 ന്*

ചെർപ്പുളശ്ശേരി. അടക്കാപുത്തൂർ ഹൈസ്കൂളിന്റെ ആരംഭം മുതൽ ദീർഘകാലം പ്രധാനാദ്ധ്യാപകനും ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റേയും സാക്ഷരതാപ്രസ്ഥാനത്തിന്റെയും ആദ്യകാലസംഘാടകനും ഭാരത പ്പുഴ സംരക്ഷണസമിതിയുടെ തുടക്കക്കാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന ശ്രീ.ഇന്ത്യനൂർ ഗോപിമാസ്റ്ററെ അനുസ്മരിച്ചുകൊണ്ടുള്ള ആലോചനാവേദിയായ നാട്ടുവിചാരം *2025 ഡിസംബർ 21 ഞായറാഴ്ച* അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിനു സമീപമുള്ള ഗോപിമാസ്റ്റർ സ്മാരക സഭാമന്ദിരത്തിൽ വെച്ച് നടത്തുന്നു. *“വേഗം-വികസനം, കാലം-കാലാവസ്ഥ”* എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സമ്മേളനം ശാസ്ത്രസാഹിത്യപ്രസ്ഥാനത്തിന്റെ പ്രചാരകനും എഴുത്തുകാരനുമായ *ഡോ ടി.പി. കുഞ്ഞിക്കണ്ണൻ* ഉദ്ഘാടനം ചെയ്യും. മനുഷ്യകേന്ദ്രീകൃതമായ വികസനപ്രവർത്തനങ്ങളുടെ സാമൂഹ്യമായ സമ്മർദ്ദങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിക്കേൽക്കുന്ന ആഘാതങ്ങളും പരിശോധിക്കുന്ന പ്രഭാഷണമായിരിക്കും കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻ സംസ്ഥാനഭാരവാഹിയായിരുന്ന കുഞ്ഞിക്കണ്ണൻ മാഷുടേത്. നിരവധി പുരസ്കാരങ്ങൾ ലഭിച്ച കവിയും ഗാനരചയിതാവുമായ *ശ്രീ. റഫീക്ക് അഹമ്മദ്* മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കും.

അടക്കാപുത്തൂർ ഹൈസ്കൂളിൽ ഗോപിമാസ്റ്ററുടെ സഹപ്രവർത്തകരും പിന്മുറക്കാരും ആയിരുന്ന അദ്ധ്യാപകരും അനദ്ധ്യാപകജീവനക്കാരും വിദ്യാർത്ഥികളും പത്തു വർഷം പിന്നിടുന്ന ഗോപിമാസ്റ്ററുടെ വിയോഗത്തിന്റെ ഓർമ്മകളുമായി ഒത്തുകൂടും. തല മുതിർന്ന അദ്ധ്യാപകരേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പൂർവവിദ്യാർത്ഥികളേയും അനുസ്മരണവേദിയിൽ ആദരിക്കും. ഇന്ത്യനൂർ ഗോപിമാസ്റ്ററോടുള്ള ആദരവർപ്പിച്ചുകൊണ്ട് കേരളീയം വെബ് ജേർണൽ തയ്യാറാക്കുന്ന ഭാരതപ്പുഴ സംബന്ധിച്ച ഡോക്യുമെന്ററിയുടെ സിഗ്നേച്ചർ ഫിലിം സമ്മേളനത്തിൽ പ്രകാശിപ്പിക്കും.

 

Spread the News

Leave a Comment