anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കർഷകർക്ക് ആശ്വാസമായി ചളവറയിലും വെള്ളിനേഴിലും കാഞ്ഞിരപ്പുഴ കനാലിലൂടെ വെള്ളം എത്തി

ചെർപ്പുളശ്ശേരി. കാഞ്ഞിരപ്പുഴ ഇടതു കനാൽ തുറന്നതോടെ വെള്ളിനേഴി ഉങ്ങിൻതറ ചളവറ തുടങ്ങിയ ഭാഗങ്ങളിലേക്ക് ധാരാളം ജലം എത്തി. നെൽകൃഷി വാഴകൃഷി എന്നിവ നടത്തുന്ന കർഷകർക്കാണ് ഇത് ഏറെ ആശ്വാസമായത്. ഈ മാസം പത്തിനായിരുന്നു  കാഞ്ഞിരപ്പുഴയിൽ നിന്നും കനാൽ വഴി വെള്ളം ഒഴുക്കി വിട്ടത്. തുടർന്നുള്ള ദിവസങ്ങളിലും കനാലിൽ വെള്ളം വന്നതോടെ കൃഷിക്കാർ സന്തോഷത്തിൽ ആയി. തെരഞ്ഞെടുപ്പ് പ്രവർത്തനം നടക്കുമ്പോഴും   കനാൻ വെള്ളം ലഭിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു നാട്ടുകാർ

Spread the News

Leave a Comment