ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ റേഡിയോളോജിസ്റ് തസ്തിക നിലവിൽ ഇല്ലെന്നും തസ്തിക സൃസ്ടിക്കുന്നതിന് നടപടികൾ സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നൽകിയതായി ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ രേഖാമൂലം അറിയിച്ചു.

ജനിച്ച കുഞ്ഞിൽ കാണപ്പെട്ട വൈകല്യങ്ങളുമായി ബന്ധപ്പെട്ട് ചികിത്സാ പിഴവ് ഉണ്ടെന്നും ആയത് അന്വേഷിക്കണമെന്നും ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ ആശുപത്രി സൂപ്രണ്ട് നൽകിയ റിപ്പോർട്ടിലാണ് റേഡിയോളോജിസ്റ് തസ്തിക നിലവിൽ ആശുപത്രിയിൽ ഇല്ലെന്നും തസ്തിക ഉടൻ സൃഷ്ട്ടിക്കുന്നതിന് നടപടികൾ സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നൽകിയതായും പ്രതിപാദിക്കുന്നത്.
ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിലവിൽ ഏഴ് ഗൈനക്കോളജിസ്റ് മൂന്ന് പീഡിയാട്രിഷ്യൻ രണ്ട് അനസ്തെസ്റ്റിസ്റ്, ഒരു ഫിസിഷ്യൻ എന്നീ തസ്തികകളാണ് ഉള്ളത്. റേഡിയോളോജിസ്റ് തസ്തിക ഇല്ലാത്തതിനാൽ ഇൻഷുറൻസ് മുഖാന്തിരം ലഭ്യമാക്കേണ്ട സ്കാനിംഗ്, ആശുപതിക്ക് പുറത്തെ സ്വകാര്യ സ്കാനിംഗ് സെന്ററുമായി എല്ലാ വർഷവും ടെൻഡർ കരാർ ആശുപത്രി ഉണ്ടാക്കി വരുന്നതായി സൗജന്യ സ്കാനിങിന് അവിടങ്ങളിലേക്ക് രോഗികളെ ആശുപത്രി ഡോക്ടർമാർ അയക്കാറുണ്ടെന്നും റിപ്പോർട്ടിൽ അധികൃതർ വ്യക്തമാക്കുന്നു. ആലപ്പുഴ ജില്ലയിൽ മിക്കവാറും മാസങ്ങളിൽ ഏറ്റവും കൂടുതൽ പ്രസവം സിസേറിയൻ ഉൾപ്പെടെ നടക്കുന്നത് ഇവിടെയാണെന്നും കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ ആശുപത്രി അധികൃതർ അവകാശപ്പെടുന്നു. റിപ്പോർട്ടിനെതിരെ ആക്ഷേപം ഫയൽ ചെയ്യുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു. കമ്മീഷൻ കേസ് വരുന്ന മാസം ഒന്നാം തീയതി വീണ്ടും പരിഗണിക്കും.