തൃശൂർ :മഹാനടൻ തിലകൻ്റെ 90 ാം ജന്മദിനാഘോഷവും തിലകൻ സൗഹൃദ സമിതിയുടെ നാലാം വാർഷികാഘോഷവും തൃശൂർ സംഗീത നാടക അക്കാദമിയിൽ വച്ച് നടന്നു. തൃശൂർ എം എൽ എ.,പി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, തിലകൻ സൗഹൃദ സമിതിയുടെ സുവർണ്ണ മുദ്ര പുരസ കാരങ്ങൾ, സുപ്രസിദ്ധ നടന്മാരായ ടി ജി രവിക്കും, ഭീമൻ രഘുവിനും സമ്മാനിച്ചു
. ചലച്ചിത്ര പിന്നണി ഗായിക കലാമണ്ഡലം നിസരീ നന്ദന് മികച്ച ഗായികക്കുള്ള പുരസ്കാരം നൽകി ആദരിച്ചുതൃശൂർ തഹസിൽദാറും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജയശ്രീ, പ്രസിദ്ധ സിനിമ നാടകനടൻ ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ, സജിൻ, സിനിമ സീരിയൽ നടി മഞ്ജു സുഭാഷ് എന്നിവർ ആശംസ പ്രഭാഷണങ്ങൾ നടത്തി.
തിലകൻ സൗഹൃദ സമിതിയുടെ ജനറൽ സെക്രട്ടറി പി. എസ് സുഭാഷ് സ്വാഗതവും പ്രോഗ്രാം കൺവീനർ ബിനിത് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. മഹാനടൻ തിലകന്റെ പേരിൽ രൂപീകരിച്ച സമിതിക്ക് വളർന്നുവരുന്ന സിനിമ-നാടക-സീരിയൽ മറ്റ് കലാരംഗത്തെ പുതുമുഖങ്ങൾക്ക് ഒരു താങ്ങും തണലുമായി നിൽക്കണമെന്ന് സുവർണ്ണ മുദ്ര ജേതാവായ ടി ജി രവി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട 10 നിർധനരായ വിദ്യാർഥികൾക്ക് തുടർ പഠന സഹായവും സമിതി വിതരണം ചെയ്യുകയുണ്ടായി. സിനിമ സീരിയൽ നാടക കലാസാംസ്‌കാരിക രംഗത്തെ വളർന്നു വരുന്ന 45 പ്രതിഭകൾക്ക് തിലകൻ സൗഹൃദ സമിതി പുരസ്‌കാരങ്ങളും നൽകുകയുണ്ടായി. തൃശ്ശൂർ 11 കെ വി എ മ്യൂസിക് ബാൻ്റിൻ്റെ സംഗീതവിരുന്നും
നിസരിനന്ദന്റെ ഗാനാലാ പലവും ചടങ്ങിന് ചടങ്ങിനെ ആഘോഷമാക്കി.