anugrahavision.com

ജഡ്ജിമാർക്കെതിരെ നുണ കഥയുള്ള ഊമ കത്ത് പുറത്ത് വിട്ടതിൽ ഉയരുന്ന ദുരൂഹതകളിൽ അന്വേഷണം വേണമെന്ന പരാതി പരിശോധിക്കുവാൻ ഡിജിപിയ്ക്ക് നിർദ്ദേശം.

കൊച്ചി. നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗ്ഗീസിനെയും ഹൈക്കോടതിയിലെ ചില ജഡ്ജിമാരെയും നടിയെ ആക്രമിച്ച കേസിലെ പ്രതിയെയും പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിൽ ജഡ്ജിമാരെ അപമാനിക്കുവാൻ കരുതി കൂട്ടി നുണ കഥ എഴുതി ചേർത്തുകൊണ്ടുള്ള ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റിന്റെ തെറ്റായ നടപടിയിൽ അടക്കം കത്തിലെ നുണ കഥ പ്രചരിപ്പിക്കുവാൻ പുറത്ത് വിട്ടതിലെ ദുരൂഹതകൾ പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്.Img 20251128 Wa0224(1)

കഴിഞ്ഞ രണ്ടാം തീയതിയാണ് ജഡ്ജിമാർക്കെതിരെ ഗുരുതര ആരോപണങ്ങൾ എഴുതി ചേർത്ത കത്ത് കിട്ടിയെന്ന് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് അവകാശപ്പെടുന്നു. ഊമ കത്തുകൾ നിയമപരമായി നിലനിൽക്കുന്നതല്ല. ഇത്തരം കത്തുകൾക്ക് വിശ്വാസ്യത ഇല്ലാത്തതാണ്. ഭീകര വാദവും രാജ്യദ്രോഹപരമായുള്ള വിവരങ്ങളാണ് ഊമ കത്തുകളിൽ ഉള്ളതെങ്കിൽ ഉള്ളടക്കത്തെ സംബന്ധിച്ച് അടക്കം അന്വേഷണ ഏജൻസികൾ രഹസ്യമായിട്ടാണ് അന്വേഷണം നടത്താറുള്ളത്. അതല്ലാതെ വ്യക്തികളെ അപമാനിക്കുവാനും വ്യക്തിഹത്യ നടത്താനും ആസൂത്രിതമായി തയ്യാറാക്കി വിടുന്ന ഊമ കത്തുകൾ നിയമപരമായി തള്ളി കളയുകയാണ് നിലവിൽ എല്ലാ മേഖലകളിലും ചെയ്ത് വരുന്നത്. ഇത്തരം സാഹചര്യത്തിൽ ജഡ്ജിമാരെ വ്യക്തിപരമായി അപമാനിക്കുന്ന കഥകളുള്ള ഊമ കത്ത് തുടർ നടപടികൾക്ക് കേരള ചീഫ് ജസ്റ്റിസിന് ഔദ്യോഗികമായി കൈമാറിയതും ഊമ കത്തിലെ നുണ കഥ സമൂഹത്ത് തെറ്റായ സന്ദേശം പ്രചരിപ്പിക്കുവാൻ പുറത്ത് വിട്ടതിന് പിന്നിലും ദുരൂഹതകളുണ്ട്.
വ്യക്തിഹത്യ നടത്തി കൊണ്ടുള്ള ഊമ കത്തിൽ ജുഡീഷ്യറിക്ക് പോലും നിയമപരമായി അന്വേഷണം നടത്തുവാൻ സാധ്യമല്ലായെന്ന് ബോധ്യമുള്ളവർ പ്രസ്തുത കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയ വിവരവും കത്തിലെ നുണക്കഥ സമൂഹത്ത് പ്രചരിപ്പിക്കുവാൻ ഔദ്യോഗികമായി പുറത്ത് വിട്ടതിലും ചില സംശയങ്ങൾ വർദ്ധിക്കുന്നു. ന്യായാധിപന്മാരെ അപമാനിക്കലിലൂടെ ജുഡീഷ്യറിയെ കളങ്കപ്പെടുത്തുക, വിധി ന്യായങ്ങൾ മലിനമാണെന്ന് വരുത്തി തീർക്കുക, ജഡ്ജിമാരെ വരുതിയിൽ കൊണ്ട് വരുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നുണക്കഥയുള്ള ഊമ കത്തിനും അതിന് പ്രചാരണം ലഭിക്കുവാൻ നടത്തിയ നീക്കങ്ങൾക്ക് പിന്നിലും ഉള്ളത്. ഊമ കത്ത് തയ്യാറാക്കി അയച്ചവർ ഉദ്ദേശിച്ച പ്രചാരണം ഊമ കത്തിലെ നുണ കഥയ്ക്ക് സമൂഹത്ത് ലഭിച്ചതിന് പിന്നിൽ നടന്ന നീക്കങ്ങളിലും ദുരൂഹതയുണ്ട്. നിയമപരമായി നിലനിൽക്കാത്ത നുണ കഥയുള്ള ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയത് എക്സിക്യൂട്ടിവ് കമ്മറ്റിയുടെ അനുമതി ഇല്ലാതെയാണ്. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റിന്റെ സ്വന്തം താല്പര്യ പ്രകാരമുള്ള തെറ്റായ നടപടി ഔദ്യോഗികമായി പുറത്ത് വിട്ടതും അതിലൂടെ ജഡ്ജിമാർ അഴിമതിക്കാരാണെന്ന് വരുത്തി തീർത്ത് സമൂഹത്ത് തെറ്റായ സന്ദേശം ജുഡീഷ്യറിക്ക് എതിരെ പ്രചരിപ്പിക്കുവാൻ ഇടയാക്കിയ ആസൂത്രിത നീക്കങ്ങളിൽ ഉയരുന്ന ദുരൂഹതകളിലും പോലീസ് അന്വേഷണം ഉറപ്പാക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്.

Spread the News

Leave a Comment