പാലക്കാട്. ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ പാലക്കാട് നഗരസഭയിൽ 63.72% വോട്ടിംഗ് മാത്രമേ രേഖപ്പെടുത്തിയുള്ളൂ. പാലക്കാട് ജില്ലയിലെ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് ചിറ്റൂർ ആണ് 80.6 ശതമാനം. ചെർപ്പുളശ്ശേരിയിൽ 78.44 % വോട്ടുകൾ രേഖപ്പെടുത്തി.