anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മണ്ണാർക്കാട് സി പി ഐ എമ്മിനെ വളർത്തി വലുതാക്കിയതിൽ തനിക്ക് ഏറെ പങ്കുണ്ടെന്ന് പി കെ ശശി

മണ്ണാർക്കാട്. ഒരുകാലത്ത് പേരിനുപോലും ഇല്ലാതിരുന്ന സിപിഐഎം പ്രസ്ഥാനത്തെ മണ്ണാർക്കാട് വളർത്തി വലുതാക്കിയതിൽ തനിക്ക് ഏറെ പങ്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി കെ ശശി. തന്നെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളും മണ്ണാർക്കാട്ടിൽ ഇല്ലെന്നും അങ്ങനെ ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അത് തെറ്റായ ധാരണയാണെന്നും പി കെ ശശി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളം കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണെന്നും തന്റെ കുടുംബത്തിന് പോലും അദ്ദേഹത്തിന്റെ വാത്സല്യവും സ്നേഹവും ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പി കെ ശശി പറഞ്ഞു. മണ്ണാർക്കാട് വിമതർ മത്സരിക്കുന്ന കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും അതെല്ലാം പാർട്ടി പരിശോധിക്കുമെന്നും അതിനുള്ള ആളുകൾ പാർട്ടിയിൽ ഉണ്ടെന്നും ശശി കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇത്തവണ എൽഡിഎഫിന് കേരളത്തിൽ ഭൂരിപക്ഷം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതെല്ലാം പാർട്ടി സംസ്ഥാന സെക്രട്ടറി കൃത്യമായി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് ആയിരുന്നു പി കെ ശശിയുടെ മറുപടി.

Spread the News

Leave a Comment