anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പ്രശസ്ത ചിത്രകാരൻ പ്രൊഫസർ സുരേഷ് കെ നായർക്ക് ഫ്രാൻസിലേക്ക് ക്ഷണം

കൊച്ചി. പ്രശസ്ത ചിത്രകാരനും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ചിത്രകല അധ്യാപകനുമായ പ്രൊഫസർ സുരേഷ് കെ നായർക്ക് ഫ്രാൻസിലേക്ക് ക്ഷണം. പാരീസിലെ ഇന്ത്യൻ എംബസിയിലെ പുതുതായി നിർമ്മിച്ച സ്വാമി വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിലേക്ക് ഭാരതത്തിനെ കുറിച്ചും ഭാരതീയ സംസ്കൃതിയെ കുറിച്ചും ചുമർ ചിത്രരചന ചെയ്യുന്നതിനാണ് 15 ദിവസത്തേക്ക് ക്ഷണം ലഭിച്ചത്. നേരത്തെ 15 ഓളം രാജ്യങ്ങളിൽ സുരേഷിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അമേരിക്ക, പോർച്ചുഗൽ,  യു കെ,  യുഎഇ,  നേപ്പാൾ,  ബംഗ്ലാദേശ്,  സ്വിറ്റ്സർലൻഡ്,  ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ സുരേഷ് ചുമർചിത്ര രചന നടത്തിയിട്ടുണ്ട്.

Spread the News

Leave a Comment