അനങ്ങനടി ഹൈസ്കൂളിൽ 1982 SSLC ബാച്ചിൻ്റെ സംഗമം നടന്നു. ഓർമ്മച്ചെപ്പ് എന്ന പേരിൽ സംഘടിപ്പിച്ച സംഗമത്തിൻ്റെ ഉദ്ഘാടനം അനങ്ങനടി ഹൈസ്കൂൾ മാനേജർ ഡോ. ഒ മൊയ്തു നിർവ്വഹിച്ചു.
ഓർമ്മച്ചെപ്പിൻ്റെ ചീഫ് കോ ഓർഡിനേറ്റർ കെ.ടി. ഉമ്മർ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രധാനാധ്യാപിക ബി ശ്രീജ , മാനേജിംഗ് കമ്മിറ്റി പ്രതിനിധി ഒ എ അഹമദ് കബീർ , സുരേഷ് നെടുങ്ങാടി , ഡോ. കെ അജിത് , കൊച്ചു നാരായണൻ ,
രാധിക ബാലൻ, പ്രദീപ് , ഗോപിനാഥൻ , വിജയകുമാർ , ശശി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പഴയ അധ്യാപകരെ ആദരിക്കുന്ന ചടങ്ങായ ഗുരുവന്ദനത്തിൽ അധ്യാപകർക്ക് ആദരവ് നൽകി.
അധ്യാപകരായിരുന്ന പരമേശ്വരൻ , രാജഗോപാലൻ , നഫീസ , രാധാമണി , മാലതി , സരസ്വതി , കൗസല്യ , വിജയകുമാരി , രാധാമണി എന്നിവർ ചടങ്ങിൽ മറുമൊഴി നൽകി.
ഇടക്ക കലാകാരൻ
വാസുദേവൻ മുതുകുർശി അവതരിപ്പിച്ച ഇടക്ക വിസമയം ശ്രദ്ധേയമായി.
വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ അവതരിപ്പിച്ച കലാപരിപാടികൾ
അരങ്ങേറി . ഒ പി രാംകുമാർ സ്വാഗതവും
ജയ കെ.പി നന്ദിയും പറഞ്ഞു.