ചെർപ്പുളശ്ശേരി. നിരപ്പറമ്പിലെ കോൺട്രാക്ടർ കോന്തത്തൊടി അബ്ദുറഹിമാൻ വാഹന അപകടത്തിൽ മരണമടഞ്ഞു. തന്റെ ഇലക്ട്രിക് കാറിൽ വീട്ടിൽ നിന്നും പുറത്തിറങ്ങിയശേഷം വഴിയിൽ വച്ചാണ് കാറിടിച്ച് മരണം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.വാഹനം മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിന്റെ മുൻഭാഗം മുഴുവനായും തകർന്ന രീതിയിലാണ്. 
മൃതദേഹം ചെർപ്പുളശ്ശേരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനും മറ്റ് നിയമനടപടികൾക്കും ശേഷം ബന്ധുക്കൾക്ക് നാളെ മൃതദേഹം വിട്ടുകൊടുക്കും.