കൊച്ചി. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല സമ്മേളനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്ററും വീഡിയോയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പ്രകാശനം ചെയ്തു.
എച്ച്.ഐ.വി പകരുന്നത് തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ പോസ്റ്ററും വീഡിയോയും കൊച്ചി മെട്രോ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്.
ഡിസംബര്‍ ഒന്നിനാണ് ലോക എയ്ഡ്‌സ് ദിനാചരണം. എച്ച്.ഐ.വി ബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക, ബോധവത്കരണം ശക്തമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് നടത്തുന്ന മീഡിയ കാമ്പിയിനും ചടങ്ങില്‍ തുടക്കം കുറച്ചു.
പതിസന്ധികളെ അതിജീവിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് എന്നതാണ് ഈ വര്‍ഷത്തെ ലോക എയഡ്‌സ് ദിനാചരണ സന്ദേശം
കൊച്ചി മെട്രോ ചീഫ് ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്) എ മണികണ്ഠന്‍, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഓപ്പറേഷന്‍സ് സായ് കൃഷ്ണ, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സോഷ്യല്‍ മീഡിയ വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.കെ ജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ആശ കെ കെ, കേരള സ്റ്റേറ്റ് കൺട്രോൾ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ രശ്മി മാധവന്‍ , ജില്ലാ എയ്ഡ്‌സ് കണ്‍ടോള്‍ ഓഫീസര്‍ ഡോ ടി മ്മി റോഡ്രിഗിസ് ജോര്‍ജ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ രജനി ജി , ദിശ ക്ലസ്റ്റര്‍ പോഗ്രാം മാനേജര്‍ സവിത ഷേണായ് എന്നിവര്‍ പങ്കെടുത്തു.