ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് തിരുവാഴിയോട് ഡിവിഷനിൽ നിന്നും ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവ് പി സ്വാമിനാഥൻ മത്സരിക്കും. ഇടതുപക്ഷ ഭരണത്തിൽ വികസനം മുരടിച്ച ഒരു ഡിവിഷനിൽ നിന്നാണ് താൻ മത്സരിക്കുന്നത് എന്നും തിരുവാഴിയോട് ഡിവിഷന്റെ സമഗ്രമായ പുരോഗതിയാണ് തന്റെ ലക്ഷ്യം എന്നും പി സ്വാമിനാഥൻ പറഞ്ഞു 
സാധാരണക്കാരുടെ പ്രശ്നങ്ങളെ അടുത്തറിയുകയും അവരിൽ ഒരാളായി ദീർഘകാലം രാഷ്ട്രീയ രംഗത്തും സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഒരു നേതാവാണ് സ്വാമിനാഥൻ.
ഗ്രാമപഞ്ചായത്ത് അംഗമായി 10 വർഷത്തിലധികം സ്വാമിനാഥൻ തന്റെ തട്ടകത്തിൽ ജനങ്ങളെ സേവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രദേശത്തെ എല്ലാ വീടുകളും സ്വാമിനാഥന് സ്വന്തം വീടുകൾ പോലെയാണ്. ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നത് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി എന്ന നിലയിൽ സ്വാമിനാഥന് കരുത്തേകുന്നുണ്ട്.
യു ഡി എഫിന് ഇത്തവണ കേരളത്തിൽ അനുകൂലമായ കാലാവസ്ഥയാണെന്നും അത് ശ്രീകൃഷ്ണപുരത്തും പ്രതിഫലിക്കും എന്നും പി സ്വാമിനാഥൻ പറയുന്നു.
നാടിന്റെ വികസനം മുതൽ ശബരിമല സ്വർണ്ണക്കൊള്ള വരെ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭീഷണിയാണെന്നും ഇതെല്ലാം ജനങ്ങൾ കൃത്യമായ അറിയുന്നുണ്ടെന്നും ഓരോ വീടുകളിലും ചെല്ലുമ്പോൾ ഇത്തരം പരാതികൾ താൻ കേൾക്കുന്നുണ്ടെന്നും സ്വാമിനാഥൻ പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി കേരളത്തിൽ നടക്കുന്നത് കൊള്ളയും അഴിമതിയും സ്വജനപക്ഷപാതവും ആണെന്ന് സ്വാമിനാഥൻ പറയുന്നു. ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്കുള്ള വിഷമങ്ങൾ തീർച്ചയായും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് ഒരുപാട് തെരഞ്ഞെടുപ്പുകളിൽ പങ്കെടുത്ത അനുഭവം വെച്ച് പി സ്വാമിനാഥൻ പറയുന്നുണ്ട്.
സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളുടെ പരിഹാരം ആയിരിക്കും താൻ മുൻഗണന കൊടുക്കുന്നത് എന്നും അടിസ്ഥാന സൗകര്യങ്ങൾ ഇന്നും ശ്രീകൃഷ്ണപുരം ബ്ലോക്കിൽ നടപ്പാക്കാൻ ഇതുവരെയുള്ള ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും സ്വാമിനാഥൻ കുറ്റപ്പെടുത്തി.
കാർഷിക മേഖലയ്ക്കും, ഗ്രാമീണ റോഡുകൾക്കും, പാവപ്പെട്ട ജനങ്ങളുടെ ദുരിതങ്ങൾക്കും അറുതി വരുത്തുവാൻ ഐക്യ ജനാധിപത്യ മുന്നണിക്ക് മാത്രമേ കഴിയൂ എന്നും അതിനായി കൈപ്പത്തി ചിഹ്നത്തിൽ തനിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും സ്വാമിനാഥൻ പറഞ്ഞു.
ഇക്കാലമത്രയും ബ്ലോക്ക് പഞ്ചായത്ത് ഭരിച്ച ഭരണസമിതി എന്തെങ്കിലും ഒരു വികസനം നടത്തിയെന്ന് കാണിച്ചു തരാൻ പോലും ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം എന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം കൈപ്പടയിൽ എഴുതിയ അഭ്യർത്ഥനയുമായി എല്ലാ വോട്ടർമാരെയും നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന കോൺഗ്രസ് നേതാവിന് തന്റെ ഡിവിഷനിൽ മാത്രമല്ല പാലക്കാട് ജില്ലയിൽ ഉടനീളം ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുന്നതിന് ഓടിനടന്ന് പ്രവർത്തിക്കേണ്ട ബാധ്യത കൂടിയുണ്ട്. ചുറുചുറുക്കൊടെയുള്ള ഓട്ടത്തിനിടയ്ക്ക് എല്ലാവരോടും കുശലം പറയാനും, എല്ലാവരെയും ചേർത്തു പിടിക്കാനും അദ്ദേഹത്തിന് കഴിയുന്നു.
