പെരിന്തൽമണ്ണ. ബ്ലോക്ക് പഞ്ചായത്തിലേക്ക് തൂത ഡിവിഷനിൽ നിന്നും ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി ഗിരിജ ടീച്ചർ മത്സരിക്കും. കഴിഞ്ഞ അഞ്ചു വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയ ഗിരിജ ടീച്ചർ നിരവധി വികസന പ്രവർത്തനങ്ങൾ ആണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ തൂത ഡിവിഷനിൽ നിന്നും ജനവിധി തേടുമ്പോൾ തന്റെ പ്രവർത്തനങ്ങളിലൂടെ നാടിനു വന്ന വികസന പ്രവർത്തനങ്ങൾ തന്നെയാണ് ഗിരിജ ടീച്ചർ വോട്ടർമാർക്ക് മുമ്പിൽ അവതരിപ്പിക്കുക.
. അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച ശേഷം പൊതുരംഗത്ത് സജീവമായ ഗിരിജ ടീച്ചർ സോപാനസംഗീത ഗായിക, സംഗീതജ്ഞ, പരിസ്ഥിതി പ്രവർത്തക തുടങ്ങിയ നിലകളിൽ എല്ലാം പെരിന്തൽമണ്ണ പ്രദേശത്തുകാർക്ക് സുപരിചിതയാണ്. തന്റെ കർമ്മ മണ്ഡലം ഏതായാലും വിജയിപ്പിച്ചു കാണിക്കുക എന്ന ദൃഢനിശ്ചയമാണ് ടീച്ചറുടെ കൈമുതൽ. അതിനായി ഇടതുപക്ഷ പ്രസ്ഥാനം കൂടെയുണ്ട് എന്നത് ടീച്ചർക്ക് ആത്മവീര്യം വർദ്ധിപ്പിക്കുന്നു. എടുത്തുപറയത്തക്ക നിരവധി വികസന പ്രവർത്തനങ്ങൾ തന്നാലാവും വിധം മണ്ഡലത്തിലുട നീളം പ്രവർത്തിച്ചു കാണിച്ച ടീച്ചർ ഇത്തവണ തൂത ഡിവിഷനിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ പെരിന്തൽമണ്ണ ബ്ലോക്കിലേക്ക് കടന്നു കയറും എന്നതിൽ സംശയമില്ല. ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാൻ ഉണ്ടെന്നും അവികസിതമായ പ്രദേശങ്ങളെ വികസനത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ് തന്റെ ലക്ഷ്യമെന്നും ഗിരിജ ടീച്ചർ പറഞ്ഞു.