anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അങ്ങാടിപ്പുറം പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി*

അങ്ങാടിപ്പുറം : ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിലേക്കും യുഡിഎഫ് സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി. ടൗണിൽ തളി ജംഗ്ഷനിൽ നിന്ന് പ്രവർത്തകരോടും നേതാക്കളോടുമൊപ്പം പ്രകടനമായാണ് നോമിനേഷൻ സമർപ്പണത്തിന് പോയത്.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മർ അറക്കൽ, മണ്ഡലം പ്രസിഡണ്ട് കുന്നത്ത് മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ: അജിത്,
യുഡിഎഫ് ചെയർമാൻ കെ ടി ജബ്ബാർ, പി രാധാകൃഷ്ണൻ ,കെ കെ സി എം അബു താഹിർ തങ്ങൾ,കളത്തിൽ ഹാരിസ്,പി പി സൈതലവി, കെ എസ് അനീഷ് , പഞ്ചായത്ത് പ്രസിഡണ്ട് കെ പി സഈദ , വാക്കാട്ടിൽ സുനിൽ ബാബു ,തുടങ്ങിയവർ നേതൃത്വം നൽകി.

Spread the News

Leave a Comment