anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി നഗരസഭ ഡിവിഷൻ നാലിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ടി ജ്യോതി മത്സരിക്കും

ചെർപ്പുളശ്ശേരി. നഗരസഭയുടെ നാലാം ഡിവിഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ടി ജ്യോതി മത്സരിക്കും. രാഷ്ട്രീയ രംഗത്തും, ഭരണരംഗത്തും കഴിവുകൾ തെളിയിച്ച ജ്യോതി നാലാം ഡിവിഷൻ പാപ്പറമ്പിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്ന ഒരു വനിതാ നേതാവാണ്. അതുകൊണ്ടുതന്നെ ഈ ഡിവിഷൻ തന്നോടൊപ്പം എന്നും ഉണ്ടാകും എന്ന തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ ജനവിധി തേടുന്നത്

Fb Img 1763629531294

നിരവധിയായ വികസന പ്രവർത്തനങ്ങൾ നാലാം ഡിവിഷനിൽ ഇനിയും ചെയ്യാനുണ്ടെന്നും നഗരസഭയുടെ ഭരണത്തുടർച്ചയോടെ അതെല്ലാം സമയബന്ധിതമായി തീർക്കാൻ കഴിയും എന്നും ജ്യോതി വിശ്വസിക്കുന്നുണ്ട്. പ്രദേശത്തെ ജനങ്ങളെ എല്ലാം അടുത്തറിയുകയും അവരോടൊത്ത് ദീർഘനാളായി പ്രവർത്തിക്കുകയും ചെയ്യുന്ന ജ്യോതിക്ക് വിജയിക്കുമെന്നതിൽ തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. തന്റെ പ്രസ്ഥാനം തന്റെ കൂടെയുണ്ടെന്നും നിരവധി പ്രവർത്തകർ അത് സാക്ഷ്യപ്പെടുത്തി ദിവസേന നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നോടൊപ്പം പങ്കെടുക്കുന്നുണ്ടെന്നും ജ്യോതി പറഞ്ഞു.

ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നശേഷം കഴിഞ്ഞ 10 വർഷത്തോളമായി പ്രദേശത്തെ നിരവധി വികസനത്തിൽ സർക്കാർ ഫണ്ടുകൾ നേടിയെടുക്കാൻ കഴിഞ്ഞതും ജ്യോതിയുടെ പ്രവർത്തന പരിചയം മാത്രമാണ്. അതുകൊണ്ടുതന്നെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടർമാർ തനിക്ക് വോട്ട് നൽകുമെന്ന് പൂർണ്ണമായും ജ്യോതി വിശ്വസിക്കുന്നു.

Spread the News

Leave a Comment