ചെർപ്പുളശ്ശേരി: ആത്മജ്ഞാനികളുടെ സുൽത്താൻ എന്ന അപരനാമത്തിൽ വിശ്രുതനായ ശൈഖ് അഹ്‌മദുൽ കബീർ രിഫാഈ ( റ ) ൻ്റെ പേരിൻ അനുസ്മരണ പ്രഭാഷണം മൗലിദ് സദസും മോളൂർ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു. സംഗമത്തിൽ സിറാജ് സഖാഫി അധ്യക്ഷത വഹിച്ചു . ഇസ്ലാമിക് എഡുക്കേഷൻ ബോർഡ് ഇൻസ്പെക്ടർ ബഷീർ മ സംഗമം ഉദ്ഘാടനം ചെയ്തു. സകല ജീവജാലങ്ങളോടും കരുണയും സംരക്ഷണവും സഹായവും നൽകി സമൂഹത്തിന് മാതൃക കാണിച്ച മഹാവ്യക്തിത്വമായിരുന്നു ശൈഖ് രിഫാഇ എന്ന് അദ്ധേഹം തൻ്റെ ഉദ്ഘാട ന പ്രസംഗത്തിൽ പറഞ്ഞു. നൗഫൽ നഈം സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി .സൈനുൽ ആബിദ് സഖാഫി അൽ കാമിലി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സുഹൈൽ സഖാഫി അബ്ദുല്ല സഖാഫി എന്നിവർ പ്രസംഗിച്ചു
തിയ്യതി: 19/11/2025
സ്ഥലം : മോളൂർ