anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നഷ്ടപ്പെട്ടത് നിരവധി മാധ്യമപ്രവർത്തകരെ മുൻനിരയിൽ എത്തിച്ച ചാനൽ ഉടമ

ചെർപ്പുളശ്ശേരി. സിറ്റി ചാനൽ സ്ഥാപകൻ പി പി മൂസയുടെ നിര്യാണം ചെർപ്പുളശ്ശേരി പ്രദേശത്തിന് മാത്രമല്ല കേരളത്തിന് തീരാ വേദനയാവുകയാണ്. നിരവധി മാധ്യമപ്രവർത്തകരെ കേരളത്തിലെ പ്രധാന ചാനലുകളിൽ എത്തിച്ച അപൂർവ വ്യക്തിയാണ് പി പി മൂസ. കാൽ നൂറ്റാണ്ട് മുമ്പ് മാധ്യമപ്രവർത്തനം ഇത്ര സജീവമല്ലാതിരുന്ന കാലത്ത് പ്രാദേശിക ചാനൽ ചെർപ്പുളശ്ശേരിയിൽ ആരംഭിക്കുകയും വിവിധ പരിപാടികളോടെ ചാനൽ ശ്രദ്ധ നേടുകയും ചെയ്തു. അതിന്റെ അമരത്ത് സൗമ്യ ശീലനം കച്ചവട കണ്ണില്ലാത്ത ഒരു വ്യവസായിയും ആയിരുന്നു പി പി മൂസ.

വർഷങ്ങളോളം വിദേശത്ത് ജോലിചെയ്ത സമ്പാദ്യം മുഴുവൻ ചാനലിൽ നിക്ഷേപിക്കുകയും ഏറ്റവും നല്ല രീതിയിൽ മികച്ച പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു ചാനൽ സംസ്കാരത്തിന് ഗ്രാമപ്രദേശമായ ചെർപ്പുളശ്ശേരിയിൽ തുടക്കം കുറിക്കുകയും ചെയ്തു. വീണ്ടും ചാനൽ മറ്റ് ആളുകളെ ഏൽപ്പിച്ച്  അദ്ദേഹം വിദേശത്തേക്ക് മടങ്ങി.

പരിചയപ്പെട്ട  അപൂർവ്വം വ്യക്തികളുമായി നിരന്തരം അദ്ദേഹം ബന്ധപ്പെട്ടിരുന്നു. തന്റെ ജോലിക്കാർ ഉന്നത സ്ഥാനങ്ങളിൽ എത്തുമ്പോൾ അവരെ കൃത്യമായി വിളിക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുമായിരുന്നു. ചെർപ്പുളശ്ശേരി യുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതി ചേർക്കേണ്ട ഒരു നാമധേയമാണ് പി പി മൂസ. പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിൽ ഒരുപാട് പേർ അദ്ദേഹത്തെ മറന്നു കഴിഞ്ഞിരുന്നു. അത് അങ്ങനെയാണ്. സ്നേഹം വാരി കൊടുക്കുന്നവർക്ക് എന്നും തിക്തഫലം ആവും ലഭിക്കുക. പക്ഷേ ഇന്നും കേരളത്തിലെ നമ്പർ വൺ ചാനലുകളിൽ സിറ്റി ചാനലിൽ വാർത്ത വിഭാഗത്തിൽ ജോലി ചെയ്ത നിരവധി പേർ ജോലി ചെയ്യുന്നുണ്ട് എന്നത് പി പി മൂസക്കും അദ്ദേഹത്തിന്റെ ചാനലിനും പിന്നെ ഈ നാടിനും അഭിമാനിക്കാം. അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിക്കുന്ന വിടവ് ഒരിക്കലും മായ്ക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഡോക്ടർ പി മുരളി മോഹൻ

അനുഗ്രഹ വിഷൻ ന്യൂസ്

Spread the News

Leave a Comment