anugrahavision.com

ഒന്നാം വാർഡിൽ യുഡിഎഫ് കളത്തിൽ ഇറക്കുന്ന സ്ഥാനാർത്ഥി സിഎം പ്രജിത്ത്

ചെർപ്പുളശ്ശേരി. ഭരണം നടത്തി പരിചയം ഉള്ളവരോടൊപ്പം ഇത്തവണ യുഡിഎഫിൽ നിരവധി പുതുമുഖങ്ങളും മത്സരിക്കുന്നുണ്ട്. നഗരസഭയുടെ ഒന്നാം ഡിവിഷനിൽ മത്സരിക്കുന്നത് സി എം പ്രജിത്ത് ( ജിത്തു ) എന്ന യുവതാരമാണ്. നാടിന്റെ മുക്കും മൂലയും അറിയുന്ന പ്രജിത്തിന് കന്നിയങ്കമാണെങ്കിലും  രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ് പ്രജിത്ത്. അതുകൊണ്ടുതന്നെ തന്റെ മനസ്സു മുഴുവൻ ജനങ്ങളിൽ അർപ്പിച്ചിരിക്കുകയാണ്. എന്ത് ആവശ്യം ആരു പറഞ്ഞാലും നിറവേറ്റി കൊടുക്കുന്നതിൽ ജിത്തു മുമ്പിൽ ആണെന്ന് നാട്ടുകാർക്ക് അറിയാം , അതുകൊണ്ടുതന്നെയാണ് യുഡിഎഫ് മുന്നണി ഒന്നാം വാർഡ് പിടിച്ചെടുക്കാൻ ജിത്തുവിനെ ഏൽപ്പിച്ചത്.

മികച്ച വിജയം ഇത്തവണ ഒന്നാം ഡിവിഷനിൽ ഉണ്ടാകുമെന്ന് നേതാക്കൾ പറയുന്നു. യുഡിഎഫിന് അനുകൂലമായ തരംഗം നഗരസഭയിൽ ഉണ്ടെന്നും യുവത്വത്തിന്റെ പ്രതീകമായ ജിത്തു എന്ന പ്രജിത്ത് വൻഭൂരിപക്ഷത്തോടെ വിജയിച് നഗരസഭയിൽ എത്തുമെന്നും ഒന്നാം വാർഡിലെ വോട്ടർമാരും പറയുന്നു. കടുത്ത മത്സരമാണ് ഒന്നാം വാർഡിൽ നടക്കുക.

Spread the News

Leave a Comment