anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മൗലാന ഹോസ്പിറ്റൽ.. ആതുര സേവനത്തിന്റെ 36 വർഷങ്ങൾ

പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ മികച്ച ആതുരസേവനനത്തിന്റെ 35 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച് 36 ലേക്ക് കടന്നതിന്റെ ആഷോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ . രാംദാസ് സ്വാഗതം പറഞ്ഞ ചടങ്ങ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ സീതി ഉദ്ഘാടനം ചെയ്തു. 25 വര്‍ഷം പൂര്‍ത്തീകരിച്ച സ്റ്റാഫുകള്‍ക്കുള്ള മൊമെന്റോ വിതരണം, 2025, 2024 വര്‍ഷങ്ങളിലെ ”ബെസ്റ്റ് എംപ്ലോയീസിനുള്ള” അവാര്‍ഡ് വിതരണം എന്നിവ മൗലാന ഹോസ്പിറ്റല്‍ മാനേജിംഗ് പാര്‍ട്ണര്‍ നാലകത്ത് അബ്ദുല്‍ റഷീദ്,
നാലകത്ത് മുഹമ്മദലി, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ.റിസ്‌വിന്‍ അഹ്മദ്, നാലകത്ത്  ഹുസൈന്‍ ബാബു, ഡോ. ഹേമ ശശിധരന്‍, ഡോ നിഷ.എം എന്നിവര്‍ നിര്‍വ്വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ വി.എം സെയ്തുമുഹമ്മദ് നന്ദി പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍മാരുടേയും
സ്റ്റാഫുകളുടേയും ഹൃദ്യമായ കലാപരിപാടികള്‍ അരങ്ങേറി. പ്രോഗ്രാമുകള്‍ക്ക് മൗലാന ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജര്‍  വിനു.കെ നേതൃതം നല്‍കി.

 

Spread the News

Leave a Comment