ചെർപ്പുള്ള ശ്ശേരി S N D P ശാഖയിൽ പ്രവർത്തിച്ചു വരുന്ന
ശ്രിനാരായണ ഗുരുദേവൻ്റെ 2 -ാം വാർഷിക പ്രദിഷഠാ ദിനം അതിവിപുലമായി ആഘോഷിച്ചു. പ്രത്യേക പൂജാതി കർമ്മങ്ങളോടു കൂടി നടത്തപെടുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി കുളപ്പുള്ളിപറക്കുട്ടി കാവിൽ മേൽശാന്തി സുബേഷ് നേതൃത്വം നൽകി. രാവിലെ ഗണപതി ഹോമം, ഉഷ പൂജ , നവ കലശം, ബ്രഹമകലശം, ഗുരു പുഷ്പാഞ്ജലി എന്നിവ നിരവതി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടത്തി. അതിനു ശേഷം പ്രസാദ ഊട്ടും ഉണ്ടായി. ചടങ്ങിന് ശാഖാ ഭാരവാഹികൾ പ്രസിഡണ്ട് കരിപ്പാടത്ത് രാമചന്ദ്രൻ, സെക്രട്ടറി അങ്ങാടിക്കുന്നത് ഹരിദാസൻ ,വൈസ് പ്രസിഡണ്ട് മുത്തപ്പൻ വിജയൻ മറ്റു കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.