anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പ്രമുഖരെ അണിനിരത്തി യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക, ശ്രീലജയും, അസീസും മത്സരിക്കും

ചെർപ്പുളശ്ശേരി. പ്രമുഖരായ നേതാക്കളെ അണിനിരത്തി യുഡിഎഫ് ചെർപ്പുളശ്ശേരി നഗരസഭയിൽ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി. മുൻ നഗരസഭ അധ്യക്ഷ ശ്രീലജാ വാഴക്കുന്നത്ത്, പി പി വിനോദ് കുമാർ, മുൻ നഗരസഭ വൈസ് ചെയർമാൻ കെ കെ അസീസ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ  എം  ഇസ്ഹാഖ്, പി രാംകുമാർ, നേരത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കെ ജി സ്വയംപ്രഭ, പി സുബീഷ്, സി എ ബക്കർ  തുടങ്ങി ഒരു നീണ്ട നിര തന്നെ മത്സര രംഗത്തുണ്ട്. ഇത്തവണ നിരവധി പുതുമുഖങ്ങളെയും യുഡിഎഫ് സ്ഥാനാർത്ഥികളായി പരിഗണിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശം എന്ന് നേതാക്കൾ പറഞ്ഞു. മിക്കവാർഡുകളിലും പൊരിഞ്ഞ പോരാട്ടമായിരിക്കും നടക്കുക

Spread the News

Leave a Comment