anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് ഇ ഡി കെട്ടുമുറുക്കി ശബരിമലയിലേക്ക്

ശബരിമല. അടുത്ത ഒരു വർഷക്കാലം അയ്യപ്പനെ സേവിക്കാനുള്ള നിയോഗവുമായി നിയുക്ത ശബരിമല മേൽശാന്തി പ്രസാദ്  ഇ ഡി  ശബരിമലയിലേക്ക് പുറപ്പെട്ടു. പരമ്പരാഗത സമ്പ്രദായത്തിൽ കെട്ടുമുറുക്കി പരിവാരങ്ങളും  ആയിട്ടാണ്  ചാലക്കുടി മറ്റത്തൂർ കുന്ന് എറന്നൂർ മനയിലെ പ്രസാദ് പുറപ്പെട്ടത്. നാളെ രാവിലെ പമ്പയിൽ എത്തുന്ന മേൽശാന്തി ഉച്ചയോടെ മലകയറും. ദീപാരാധനയ്ക്കുശേഷം നടക്കുന്ന കലശാഭിഷേകത്തോടെ മേൽശാന്തിയെ ക്ഷേത്രം തന്ത്രി ശ്രീകോവിലേക്ക് ആനയിക്കും. തുടർന്ന് ഭഗവാന്റെ മൂലമന്ത്രം മേൽശാന്തിക്ക് ചൊല്ലി കൊടുക്കും.

വൃശ്ചികം ഒന്നിന് രാവിലെ പുതിയ മേൽശാന്തി ശ്രീകോവിൽ തുറന്നു വിളക്കു വയ്ക്കും. പിന്നീട് അടുത്തവർഷം തുലാമാസം 30 വരെ പുറപ്പെടാ ശാന്തിയായി സന്നിധിയിൽ ഉണ്ടാവും. ഇത്തവണ മേൽശാന്തിയുടെ കൂടെ പരികർമ്മികൾ ആയിട്ടുള്ള എല്ലാ ആളുകളുടെയും പൂർണ്ണ വിവരങ്ങൾ 10 ദിവസത്തിനകം ദേവസ്വം ബോർഡിൽ സമർപ്പിച്ച് കോടതിയിൽ എത്തിക്കണമെന്നാണ് നിബന്ധന.

Spread the News

Leave a Comment