ചെറുപ്പളശ്ശേരി കൂട്ടുകാരോടൊത്ത് കളിച്ചുകൊണ്ടിരിക്കെ തോർത്തുമുണ്ട് കഴുത്തിൽ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം ചെറുപ്പളശ്ശേരി പേ ങ്ങാട്ടിരി അംബേദ്കർ കോളനിയിൽ ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റ മകൻ മുഹമ്മദ് ആഷിക് 9 വയസ്സ് ആണ് വൈകിട്ട് 4 30ന് മരണടഞ്ഞത്. കളിച്ചുകൊണ്ടിരിക്കെ അപകടം സംഭവിച്ച ഉടനെ കൂടെയുണ്ടായിരുന്നവർ പെട്ടെന്ന് തന്നെ ചെറുപ്പുളശ്ശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല കൃഷ്ണപ്പടി ഇഎൻ യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആഷിക്കിന്റെ പിതാവ് ഗൾഫിലാണ് മാതാവ് ഷംന. മുഹമ്മദ് റിസ്വാൻ മുഹമ്മദ് സഫ്വാൻ എന്നിവർ സഹോദരങ്ങളാണ്