anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരിയിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളിൽ ഏറെയും പുതുമുഖങ്ങൾ

ചെർപ്പുളശ്ശേരി. പുതുമുഖങ്ങളെയും യുവനിരയെയും മത്സരിപ്പിക്കാൻ ഒരുങ്ങി ചെർപ്പുളശ്ശേരി ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവെൻഷൻ നടത്തി. ഇത്തവണ പ്രമുഖരാരും തന്നെ മത്സരരംഗത്തില്ല. നിരവധി പ്രമുഖരെ വെട്ടിയതായും സൂചനയുണ്ട്. കഴിഞ്ഞതവണ നഗരസഭാ ഭരണത്തിൽ ഉണ്ടായിരുന്ന വി പി ഷമീജ്, സാദിഖ് ഹുസൈൻ, നൗഷാദ്, വിഷ്ണു  എന്നിവർ ഒഴിച്ചാൽ ബാക്കി എല്ലാ സീറ്റിലും പുതുമുഖങ്ങളാണ് മത്സരിക്കുന്നത്. ടി ജ്യോതി കെ ഉഷ തുടങ്ങിയവർ നേരത്തെ തദ്ദേശഭരണം കാഴ്ചവച്ചവരാണ്.

ജയകൃഷ്ണൻ സി, എം ആർ രാജേഷ്, അനന്ത നാരായണൻ സി, സച്ചിദാനന്ദൻ എന്നിവർ പൊതുജനങ്ങൾക്കിടയിൽ സർവ സമ്മതരായ സ്ഥാനാർത്ഥികളാണ്.

എട്ടാം ഡിവിഷനിൽ ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു പ്രമുഖനെയായിരിക്കും ഇത്തവണ കളത്തിൽ ഇറക്കുക എന്നതാണ് സൂചന. എന്നാൽ ഈ പ്രമുഖനുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും ഇനിയും അദ്ദേഹം മത്സരിക്കുന്ന കാര്യത്തിൽ ഒരു തീർപ്പ് പറഞ്ഞിട്ടില്ല എന്ന് അറിയാൻ കഴിയുന്നു. യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഇസാക്ക് കഴിഞ്ഞ രണ്ടുതവണയും ജയിച്ച ഒരു വാർഡ് കൂടിയാണിത്. അതുകൊണ്ടുതന്നെ ഇടത് സ്ഥാനാർത്ഥി മികച്ചതായിരിക്കണം എന്നത് നിർബന്ധമുണ്ട്. ഏതായാലും രണ്ടുദിവസത്തിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും എന്നാണ് ഇടതുപക്ഷ നേതാക്കൾ പറയുന്നത്.

നഗരസഭയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തി എന്നും അതുകൊണ്ടുതന്നെ ഇത്തവണ 33 സീറ്റിലും ഇടതുപക്ഷ ജനാധിപത്യ  മുന്നണി മികച്ച വിജയം കരസ്ഥമാക്കും എന്നും നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

Spread the News

Leave a Comment