anugrahavision.com

വിസ തട്ടിപ്പ് കേസിൽ കാറൽമണ്ണ കുന്നത്തൊടി ഹുസൈൻ പോലീസ് പിടിയിൽ

പെരിന്തൽമണ്ണ. വിവിധ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ പലരിൽ നിന്നായി   തട്ടിയെടുത്ത വിരുതൻ പോലീസിന്റെ പിടിയിലായി. ചെർപ്പുളശ്ശേരി കാറൽമണ്ണ കുന്നത്തൊടി വീട്ടിൽ ഹുസൈനാണ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായത്. പണം നഷ്ടപ്പെട്ടവർ കൊടുത്ത പരാതിയിൽ അന്വേഷിച്ച പോലീസ് ഇയാളുടെ പെരിന്തൽമണ്ണ വലിയങ്ങാടിയിലെ സ്ഥാപനം അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്നും കണ്ടെത്തി. പണം വാങ്ങിയതല്ലാതെ ഇയാൾ ആർക്കും വിസ കൊടുത്തില്ല. നിരവധിപേർ ഇങ്ങനെ ഇയാളുടെ തട്ടിപ്പിനിരയായി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി.

Spread the News

Leave a Comment