anugrahavision.com

സാംസങ് ഹോം അപ്ലയന്‍സുകള്‍ക്കായി വാറന്റി പ്ലാനുകള്‍ വിപുലീകരിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, സാംസങ് കെയര്‍+ സേവനം ഹോം അപ്ലയന്‍സുകള്‍ക്കും വ്യാപിപ്പിച്ചു. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ് ഒവന്‍, സ്മാര്‍ട്ട് ടി.വി. എന്നിവയ്ക്കായി 1 മുതല്‍ 4 വര്‍ഷം വരെയുള്ള എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാനുകള്‍ ലഭിക്കും. പ്രതിദിനം 2 രൂപ മുതല്‍ ആരംഭിക്കുന്ന ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും സംരക്ഷണവും നല്‍കും.

പുതുക്കിയ സാംസങ് കെയര്‍+ സേവനത്തില്‍ ഹാര്‍ഡ്‌വെയര്‍ പ്രശ്‌നങ്ങള്‍ക്കൊപ്പം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളും സ്‌ക്രീന്‍ മാല്‍ഫങ്ഷന്‍ കവറേജും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിസിക്കല്‍ ഡാമേജില്ലാത്ത സ്‌ക്രീന്‍ തകരാറുകള്‍ക്കും സംരക്ഷണം നല്‍കുന്ന ഇത്, വ്യവസായത്തിലെ ഏറ്റവും സമഗ്രമായ പ്രൊട്ടക്ഷന്‍ പ്രോഗ്രാമായി മാറുന്നു.
‘ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്, സ്‌ക്രീന്‍ കവറേജ് പോലുള്ള പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം സാംസങ് കെയര്‍+ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാനുകള്‍ എല്ലാ ചാനലുകളിലുമെത്തിക്കുമെന്നും സാംസങ് ഇന്ത്യ ഡിജിറ്റല്‍ അപ്ലയന്‍സസ് വൈസ് പ്രസിഡന്റ് ഗുഫ്‌റാന്‍ ആലം പറഞ്ഞു.
13,000ലധികം സര്‍ട്ടിഫൈഡ് എഞ്ചിനീയര്‍മാര്‍, 2,500+ സര്‍വീസ് സെന്ററുകള്‍, 100% യഥാര്‍ത്ഥ പാര്‍ടുകള്‍ എന്നിവയിലൂടെ വേഗതയുള്ള, വിശ്വസനീയമായ സേവനം ഉറപ്പാക്കുന്നു. ഒമ്പത് ഭാഷകളില്‍ പിന്തുണ ലഭ്യമാക്കുന്ന സാംസങ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് ട്രാക്കിംഗും ഓര്‍മപ്പെടുത്തലുകളും ലഭിക്കും.

Spread the News

Leave a Comment