anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കിംസ് അല്‍ശിഫയില്‍ സൗജന്യ കിഡ്നി ട്രാന്‍സ്പ്ലാന്‍റ് ക്യാമ്പ്

പെരിന്തല്‍മണ്ണ :  കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ അതിന്‍റെ 35 ാം വാര്‍ഷിക ആഘോഷവും കിഡ്നി ട്രാന്‍പ്ലാന്‍റ് വിഭാഗത്തിന്‍റെ ഇരുപതാം വാര്‍ഷികവും പ്രമാണിച്ച് നടപ്പിലാക്കുന്ന  സൗജന്യ വൃക്കമാറ്റിവെക്കല്‍ പദ്ധതിയായ ‘പുനര്‍ജനി’ യുടെ സൗജന്യ പരിശോധനാ ക്യാമ്പ് നവംബര്‍ 30 വരെ സംഘടിപ്പിക്കുന്നു. വൃക്ക രോഗം ബാധിച്ച് ട്രാന്‍സ്പ്ലാന്‍റ് നിര്‍ദ്ദേശിച്ചവര്‍ക്ക് ഈ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. ക്യാമ്പില്‍ പങ്കെടുത്ത് അപേക്ഷ നല്‍കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലും ട്രാന്‍സ്പ്ലാന്‍റ് സര്‍ജ്ജറി നടത്തികൊടുക്കുന്നതാണ്. ക്യാമ്പിന്‍റെ ഭാഗമായി ഞങ്ങളുടെ വിദഗ്ദ്ധ പരിശീലനം ലഭിച്ച ട്രാന്‍സ്പ്ലാന്‍റ് വിദഗ്ദ്ധര്‍ രോഗികളെ പരിശോധിക്കുകയും, നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് 9188 781 881, 04933 299 103 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Spread the News

Leave a Comment