anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശാസ്ത്ര മേളയിൽ കൗതുകമുണർത്തി ത്രീഡി പ്രിന്റിങ് യൂണിറ്റ്*

പാലക്കാട്. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ, സ്കിൽ ആൻഡ് കരിയർ ഫെസ്റ്റിൽ ശ്രദ്ധയാകർഷിച്ച് കൊട്ടാരക്കര വി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥികളായ ഉഷസ് സരോവർ, റയാൻ എസ് എബ്രഹാം എന്നിവർ തയ്യാറാക്കിയ ത്രീഡി പ്രിന്റിങ് യൂണിറ്റ്. പോളി ലാറ്റിക് ആസിഡ് എന്ന പ്രകൃതി സൗഹൃദ മെറ്റീരിയൽ ഉപയോഗിച്ച് തയ്യാറാക്കുന്ന വിവിധ രൂപങ്ങളും, ഭവനങ്ങളുടെ ചെറു പതിപ്പുകളും, അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ത്രീഡി പ്രിന്റിങ് യൂണിറ്റുമാണ് ഇവർ അവതരിപ്പിച്ചത്.Img 20251108 Wa0158

ഏതാനും മണിക്കൂറുകൾ കൊണ്ട് ത്രിമാന രൂപങ്ങൾ നിർമ്മിക്കാൻ നിർമ്മിക്കാൻ സാധിക്കുന്ന ത്രീഡി പ്രിന്റിങ് യൂണിറ്റും, അതിന്റെ വിപുലമായ പതിപ്പായ യൂണിറ്റുമാണ് ഇരുവരും അവതരിപ്പിച്ചിട്ടുള്ളത്. പോളി ലാറ്റിക് ആസിഡ് എന്ന പദാർത്ഥം 200 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി ഉരുക്കിയാണ് ഇവയുടെ പ്രവർത്തനമെന്ന് ഇരുവരും വിശദീകരിച്ചു. ഭവനങ്ങളുടെ ബ്ലൂ പ്രിന്റ് നൽകിയാൽ അവയുടെ ത്രിമാന മോഡൽ ഉൾപ്പെടെ സൃഷ്ടിക്കാൻ സാധിക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ശരീരത്തിലെ വിവിധ അവയവങ്ങളായ തലയോട്ടി, ഹൃദയം, വിവിധ ആകൃതിയിലുള്ള പൂച്ചട്ടികൾ, മൊബൈൽ സ്റ്റാൻഡ് തുടങ്ങിയവയുടെ വിവിധ രൂപങ്ങൾ നിർമ്മിച്ച് ശാസ്ത്ര മേളയിൽ പ്രദർശനത്തിന് വച്ചിരുന്നു.

 

Spread the News

Leave a Comment