anugrahavision.com

ചെർപ്പുളശ്ശേരിയിൽ പുതിയ ബസ്റ്റാൻഡിൽ ബസ്സുകൾ കയറിത്തുടങ്ങി

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ പുതിയ ബസ് സ്റ്റാൻഡിൽ ഇന്നുമുതൽ ബസ്സുകൾ കയറിത്തുടങ്ങി. നഗരസഭ അധ്യക്ഷൻ പി രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പട്ടാമ്പി റോഡിലൂടെ ഓടുന്ന ബസ്സുകൾ ആണ് ഈ സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്നത്. എന്നാൽ എല്ലാ ബസ്സുകളും സ്റ്റാൻഡിനു മുന്നിൽ നിർത്താൻ ധാരണയായിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ ഒന്നാണ് രണ്ടാമത്തെ ചെർപ്പുളശ്ശേരി ബസ്റ്റാൻഡ് എന്നുള്ളതെന്ന് പി രാമചന്ദ്രൻ പറഞ്ഞു. അത് ഈ കാലയളവിൽ തന്നെ തുറന്നുകൊടുക്കാൻ ആയതിൽ ഏറെ സന്തോഷം ഉണ്ടെന്നും നഗരസഭാ അധ്യക്ഷൻ പറഞ്ഞു. പരിമിതികൾ ഏറെയുണ്ടെങ്കിലും താൽക്കാലിക ആശ്വാസം ഈ ബസ്റ്റാൻഡ് കൊണ്ട് ഉണ്ടാവും എന്ന് തന്നെയാണ് അധികാരികളുടെ കണക്കുകൂട്ടൽ. നിലവിലുള്ള ബസ്റ്റാൻഡ് ബിൽഡിംഗ് പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കാൻ ഏഴു കോടി രൂപ വകയിരുത്തിയിട്ടുള്ളതായി നഗരസഭ ചെയർമാൻ പറഞ്ഞു. അതിന്റെ പണി ഉടൻ പൂർത്തീകരിക്കുമെന്നും അതോടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഏറെ ശമനമുണ്ടാകുമെന്നും നഗരസഭ അധികാരികൾ അറിയിച്ചു.

Spread the News

Leave a Comment