anugrahavision.com

കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ റീൽ ചിത്രീകരണം.. ജസ്ന സലീമിനെതിരെ കേസ്

ഗുരുവായൂർ. കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ റീൽ ചിത്രീകരിച്ച ജെസ്ന സലീമിനെതിരെ ഗുരുവായൂർ പോലീസ് കേസെടുത്തു. ഗുരുവായൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസ്. മാധ്യമങ്ങൾക്ക് പോലും ചിത്രീകരണ വിലക്കുള്ള ഗുരുവായൂർ ക്ഷേത്ര പരിസരത്ത് യാതൊരുവിധ ചിത്രീകരണങ്ങളും നടത്താൻ പാടില്ലെന്ന് കോടതിവിധി നിലനിൽക്കെയാണ് ജെസ്ന സലീം റീൽ ചിത്രീകരിച്ചത്. ഇതിനുമുമ്പും ജസ്ന സലിം ഗുരുവായൂർ അമ്പലനടയിൽ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട വിവാദമുണ്ടാക്കിയിരുന്നു. ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ ഒരാൾ കൂടിയാണ് ജസ്നാ സലീം

Spread the News

Leave a Comment