അങ്ങാടിപ്പുറം : 3 ദിവസം നീണ്ടുനിൽക്കുന്നയുഡിഎഫ് വികസന സന്ദേശയാത്രയ്ക്ക് തുടക്കമായി. 48 കേന്ദ്രങ്ങളിലാണ് യാത്ര എത്തിച്ചേരുന്നത്.
പിന്നിട്ട അഞ്ചുവർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എംപി, എംഎൽഎ തുടങ്ങിയ ജനപ്രതിനിധികളും നടപ്പിലാക്കിയ വികസന ക്ഷേമ പദ്ധതികളും കേന്ദ്ര-സംസ്ഥാന സർക്കാർ നടത്തിയ ദ്രോഹ നടപടികളും സൃഷ്ടിച്ച പ്രതിസന്ധികളും പ്രതിബന്ധങ്ങളും വിശദീകരിക്കുന്നതിനും വേണ്ടിയാണ് വികസനയാത്ര സംഘടിപ്പിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നതിനുള്ള പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ജാഥയിലെ സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
തിരൂർക്കാട്ട് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മർ അറക്കൽ യാത്രയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പാറമ്മൽ അലവി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള സ്വീകരണ കേന്ദ്രങ്ങളിലും എം മൊയ്തു മാസ്റ്റർ,പി രാധാകൃഷ്ണൻ മാസ്റ്റർ,കുന്നത്തു മുഹമ്മദ്,അഡ്വ: അജിത്,കെ എസ് അനീഷ് ,അമീർ പാതാരി ,ഷഹർബാൻ,അബൂ താഹിർ തങ്ങൾ,സെയ്തലവി അരിപ്ര ,സമദ് മാസ്റ്റർ തവളേങ്ങൾ,
ബാബു മൂന്നാക്കൽ,ഷെഫീക്ക് കാരാക്കുഴിയിൽ,ഫായിസ് തവളേങ്ങൾ,ആഷിക് പാതാരി ,ടി ഇക്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.കളത്തിൽ ഹാരിസ് (ക്യാപ്റ്റൻ)കെ ടി ജബ്ബാർ(വൈസ് ക്യാപ്റ്റൻ)ഷബീർ കറുമുക്കിൽ (കോർഡിനേറ്റർ)എന്നിവരാണ് ജാഥ നയിക്കുന്നത്.