പെരിന്തല്‍മണ്ണ : ആതുര ശുശ്രൂഷ സേവന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ അതിന്‍റെ 35 ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഇതിനോടനുബന്ധിച്ച് പാവപ്പെട്ട അര്‍ഹരായ രോഗികള്‍ക്ക് സൗജന്യമായും, സൗജന്യ നിരക്കിലും വൃക്ക മാറ്റിവെക്കല്‍ സര്‍ജറി ചെയ്തു കൊടുക്കുന്ന പുനര്‍ജനി പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിനോടകം കിംസ് അല്‍ശിഫ റീനല്‍ ട്രാന്‍സ്പ്ലാന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ വിദേശികളിലടക്കം നിരവധി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കിഡ്നി ട്രാന്‍സ്പ്ലാന്‍റ് വിഭാഗമായ ഇവിടെ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ട്വിന്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സ്പെഷ്യലൈസ്ഡ് ട്രാന്‍സ്പ്ലാന്‍റ് ഐസിയു, വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍, നേഴ്സിംഗ,് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, വ്യക്തിഗത പരിചരണം എന്നിവ ലഭ്യമാണ്. കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ചികിത്സാ പദ്ധതികളും ഇവിടെ ലഭ്യമാണ്.
പദ്ധതി പ്രഖ്യാപനത്തിന്‍റെ ഉദ്ഘാടനം കിംസ് അല്‍ശിഫ വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി. ഉണ്ണീന്‍റെ അദ്ധ്യക്ഷതിയില്‍ ബഹുമാനപ്പെട്ട പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ, പെരിന്തല്‍മണ്ണ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ മുസ്തഫ, മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കിംസ് അല്‍ശിഫ ഡയറക്ടര്‍മാരായ അബ്ദുല്‍ റസാക്ക്, ഹംസ പിലാക്കല്‍, ഡോ. അഹമ്മദ് അമീന്‍, പി.കെ. മുഹമ്മദ് ഫൈസല്‍, ജീവകാരുണ്യ പ്രവര്‍ത്തകരായ മാനുപ്പ കുറ്റീരി, നാസര്‍ മാനു, താഹിര്‍ ഒറ്റപ്പാലം, ക്ലിനിക്കല്‍ പ്രൊഫസര്‍ & ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോ. ഇ.ജി. മോഹന്‍കുമാര്‍, കണ്‍സള്‍ട്ടന്‍റ് ഓര്‍ത്തോപീഡിക് & ആര്‍ത്രോസ്കോപ്പിക് സര്‍ജന്‍ ഡോ. അബ്ദുല്ല ഖലീല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ്യ, ക്ലിനിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ & എമര്‍ജന്‍സി ഫിസിഷന്‍ ഡോ. ഷാഹുല്‍ അമീദ്, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് യൂറോളജിസ്റ്റ് &ട്രാന്‍സ്പ്ലാന്‍റ് സര്‍ജന്‍ ഡോ. മുരളി പി എം, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് നെഫ്രോളജിസ്റ്റ് & ട്രാന്‍സ്പ്ലാന്‍റ് ഫിസിഷന്‍ ഡോ. ഗണേശന്‍ വി. എം., യൂറോളജിസ്റ്റ് ഡോ. നിഷാദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ചടങ്ങില്‍ ട്രാന്‍സ്പ്ലാന്‍റ് കമ്മിറ്റീ ചെയര്‍മാന്‍ ഡോ. സജു സേവിയര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രിയന്‍ കെ. ഗി. നന്ദിയും പറഞ്ഞു.
പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കു വേണ്ടിയുള്ള സൗജന്യ സ്ക്രീനിംഗ് ക്യാമ്പ് നവംബര്‍ 3 മുതല്‍ 15 വരെ കിംസ് അല്‍ശിഫയില്‍ വെച്ച് സംഘടിപ്പിക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ 9188781881, 04933 299 299 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.