ചെർപ്പുളശ്ശേരി. മാങ്ങോട് കേരള മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷാലിറ്റി ക്യാമ്പ് ” “ഒപ്പം” എന്ന പേരിൽ നവംബർ മൂന്നു മുതൽ 8 വരെ നടക്കുമെന്ന് ആശുപത്രി അധികാരികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹൃദ്രോഗ വിഭാഗം, ഉദരരോഗ വിഭാഗം, വൃക്കരോഗ വിഭാഗം, ന്യൂറോ മെഡിസിൻ വിഭാഗം, കുട്ടികളുടെ ഹൃദ്രോഗ വിഭാഗം, യൂറോളജി വിഭാഗം എന്നിങ്ങനെയുള്ള ഡിപ്പാർട്ട്മെന്റുകളിലെ സൗജന്യ പരിശോധന ക്യാമ്പിൽ നടക്കും.
മാങ്ങോട് കേരള മെഡിക്കൽ കോളേജിൽ 150 മെഡിക്കൽ വിദ്യാർഥികളുമായി ക്ലാസുകൾ ഉടനെ ആരംഭിക്കുമെന്നും എല്ലാ വിഭാഗങ്ങളിലും ഡോക്ടർമാരുടെ സേവനവും മറ്റ് ആധുനിക ചികിത്സാ രീതികളും മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തന സജ്ജമായ അത്യാഹിത വിഭാഗവും നിലവിൽ മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ട്. സാധാരണക്കാരായ രോഗികൾക്ക് ആശ്രയിക്കാവുന്ന തരത്തിലുള്ള ചികിത്സാ രീതികളും മരുന്നുകളും മറ്റ് സേവനങ്ങളും ചെയ്യുക വഴി പ്രദേശത്തെ ആരോഗ്യരംഗം കൂടുതൽ കാര്യക്ഷമമാക്കുവാൻ പ്രവർത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ആശുപത്രി അധികാരികൾ അറിയിച്ചു. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോക്ടർ മാത്യു കാര്യങ്ങൾ വിശദീകരിച്ചു. ഡോക്ടർ മിലൻ ഇ ആഞ്ഞൂർ, ഡോക്ടർ നിജിൻ ജോസ്, ഡോക്ടർ രാജേഷ്, ഡോക്ടർ മിഥുൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ക്യാമ്പിൽ പങ്കെടുക്കുന്നതിനും ബുക്കിങ്ങിനും 90 72 34 46 0 0, 94 95 00 1 2 0 6 ഈ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്